ശ്വാസം: ലോക പരിസ്ഥിതി ദിനത്തിന് ഒരു നൃത്തം സമർപ്പിച്ച് പ്രശസ്ത നർത്തകി രമാ വൈദ്യനാഥൻ

New Update
shwasam

തിരുവനന്തപുരം: പ്രകൃതിയേയും, പ്രകൃതി സംരക്ഷണം മൂലമുള്ള ജീവവായുവിന്റെ മഹത്വത്തേയും പുതു തലമുറയ്ക്ക് നൃത്തത്തിലൂടെ സമർപ്പിച്ച് പ്രശസ്ത ഭരതനാട്യം നർത്തകി രമാ വൈദ്യനാഥൻ. ലോക പരിസ്ഥിതി ദിനത്തിൽ തന്റെ ആശംസകളും, ആശങ്കകളും, ആകുലതകളും കൂട്ടിച്ചേർത്ത് നൃത്തരൂപത്തിലാണ് രമ വൈദ്യനാഥന്റെ സമർപ്പണം.

Advertisment

നാട്യ സൂത്രയ്ക്ക് (natyasutraonline.com) വേണ്ടി രമാ വൈദ്യനാഥൻ അവതരിപ്പിക്കുന്ന ഈ നൃത്ത ശീർഷകത്തിൻറെ പ്രചോദനം തമിഴ് സന്യാസിയായ തിരുമൂലരുടെ മഹത് കൃതിയായ തിരു മന്ത്രത്തിലെ വരികളാണ്. 

തത്വചിന്തയും, ഭൗതികശാസ്ത്രവും, ആത്മീയതയും സമന്വയിപ്പിച്ച് സ്ഥൂല പ്രപഞ്ചത്തിന്റെയും, സൂക്ഷ്മ പ്രപഞ്ചത്തിന്റെയും അന്തർധാരകളെ നൃത്തവും ശ്വാസവുമായി ബന്ധിപ്പിച്ച് ഈ സൃഷ്ടിക്ക് സംഗീതം നൽകിയിരിക്കുന്നത് ഡോ. വാസുദേവൻ ആണ്. കരമനയാറിന്റെ പ്രകൃതിരമണീയമായ പശ്ചാത്തലത്തിലാണ് ഈ നൃത്തം ചിത്രീകരിച്ചിരിക്കുന്നത്.