രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി മാത്രമേ വൃക്ഷതൈ നടാവൂ എന്നു വരുന്നതു ഭരണഘടനാ ലംഘനമാണെന്നു മന്ത്രി വിഎന്‍ വാസവന്‍. രാജ്ഭവന്‍ ഭരണഘടനാ സ്ഥാപനം. ഗവര്‍ണര്‍ ഭരണഘടനാ സ്ഥാപനത്തിന്റെ മാന്യതയും നിലവാരവും കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥനാണെന്നും മന്ത്രി

ചിത്രത്തില്‍ പുഷ്പാര്‍ച്ച നടത്തിയിട്ടുവേണം ചടങ്ങ് തുടങ്ങാന്‍ എന്നു പറയുമ്പോള്‍ ഭരണഘടനയെ തൊട്ടു പ്രതിഞ്ജയെടുത്തതിന്റെ ലംഘനമാണ്. ഭരണഘടനയുടെ വീക്ഷണങ്ങള്‍ക്കു വ്യത്യസ്തമായി ഒരു സമീപനവും ഉണ്ടായിക്കൂടാ എന്നാണു സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന നിലപാട്.

New Update
vn vasavan rajbhavan
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി മാത്രമേ വൃക്ഷതൈ നടാവൂ എന്നു വരുന്നതു ഭരണഘടനാ ലംഘനമാണെന്നു മന്ത്രി വി.എന്‍. വാസവന്‍. രാജ്ഭവന്‍ ഒരു ഭരണഘടനാ സ്ഥാപനം. ഗവര്‍ണര്‍ ഭരണഘടനാ സ്ഥാപനത്തിന്റെ മാന്യതയും നിലവാരവും കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥനാണെന്നും മന്ത്രി.

Advertisment

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ വേദിയില്‍ സ്ഥാപിച്ച ആര്‍.എസ്.എസിന്റെ കാവിക്കൊടി പിടിച്ച ഭാരതംബയുടെ ചിത്രത്തെ ചൊല്ലി കൃഷി വകുപ്പ് ചടങ്ങ് ബഹിഷ്‌കരിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.


കേരളത്തിലെ സര്‍ക്കാര്‍ മതനിരപേക്ഷ സര്‍ക്കാരാണ്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന പരിപാവനമായ വീക്ഷണമാണ് ഈ ഗവണ്‍മെന്റ് മുന്നോട്ടുവയ്ക്കുന്നത്. സ്വാഭാവികമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെയോ ജാതി മത സംഘടനയുടെയോ പ്രത്യേക മമതയോ വിദ്വേഷമോ പാടില്ല എന്നാണ് സര്‍ക്കാരും മന്ത്രിമാരുമെല്ലാം സത്യപ്രതിജ്ഞ എടുത്തിട്ടുള്ളത്.


ആ പ്രതിഞ്ജ അനുസരിച്ചു സരസ്വതി ദേവി ആര്‍.എസ്.എസിന്റെ കൊടിയും പിടിച്ചു നിക്കുന്നത് ഭാരതാംബയുടെ ചിത്രം എന്നു പറഞ്ഞാല്‍, ആചിത്രം എതെങ്കിലും മതത്തെയോ ആചാരത്തെയോ നിഷ്‌കര്‍ഷിക്കുന്നതാണ്.

rajbhavan bharathamba photo

ആ ചിത്രത്തില്‍ പുഷ്പാര്‍ച്ച നടത്തിയിട്ടുവേണം ചടങ്ങ് തുടങ്ങാന്‍ എന്നു പറയുമ്പോള്‍ ഭരണഘടനയെ തൊട്ടു പ്രതിഞ്ജയെടുത്തതിന്റെ ലംഘനമാണ്. ഭരണഘടനയുടെ വീക്ഷണങ്ങള്‍ക്കു വ്യത്യസ്തമായി ഒരു സമീപനവും ഉണ്ടായിക്കൂടാ എന്നാണു സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന നിലപാട്.


മതനിരപേക്ഷത കാത്തു സൂക്ഷിച്ചുകൊണ്ട് ഇന്നും എന്നും മുന്നോട്ടുപോകുന്ന സര്‍ക്കാരാണു കേരളം ഭരിക്കുന്നത്. അതുകൊണ്ടാണ് ഒന്‍പതു വര്‍ഷക്കാലമായി കേരളത്തില്‍ വര്‍ഗീയ കലാപമോ, വിദ്വേഷമോ സംഘര്‍ഷമോ ഒന്നും ഉണ്ടാകാത്തത്.


അതും തുടര്‍ന്നുപോകും. എന്നാല്‍, രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി മാത്രമേ വൃക്ഷതൈ നടാവൂ എന്നു വരുന്നതു ഭരണഘടനാ ലംഘനമാണെന്നും മന്ത്രി കോട്ടയത്തു പറഞ്ഞു.