ലാവ്‌ലിന്‍ കേസിന്റെ തനിയാവര്‍ത്തനം പോലെ മാസപ്പടി കേസുമാക്കാന്‍ നീക്കം. ഉന്നം തന്നെയും മകളെയും താറടിക്കുകയെന്ന് പിണറായി. അഞ്ചു പതിറ്റാണ്ടിലേറെയായി പൊതുസേവനത്തിന് ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് താന്‍. ആറു തവണ എംഎല്‍എയായി. 2016 മുതല്‍ മുഖ്യമന്ത്രിയാണ്. തനിക്കെതിരേ ഉന്നയിക്കുന്നത് ഊഹങ്ങളും കേട്ടുകേള്‍വികളും. മാസപ്പടിയില്‍ സിബിഐ അന്വേഷണം തടയാന്‍ ഒരുങ്ങിയിറങ്ങി പിണറായി

പിന്നാലെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി കോടതിയിലെത്തി. ഈ ഹർജിയുടെ  ഉന്നം തന്നേയും മകൾ വീണയേയും താറടിക്കുകയെന്നതാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ എതി‌ർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ്.

New Update
pinarai vijayan
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ലാവ്‍ലിൻ കേസിന്റെ തനിയാവർത്തനം പോലെ, പിണറായി വിജയനെ മാസപ്പടിക്കേസിൽ സി.ബി.ഐയുടെ വലയിലാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സി.ബി.ഐ അന്വേഷണത്തിന് വകുപ്പുണ്ടെന്ന് ആദ്യം പറഞ്ഞത് കമ്പനികാര്യ രജിസ്ട്രാറും ആദായനികുതി സെറ്റിൽമെന്റ് ബോർഡുമായിരുന്നു.

Advertisment

പിന്നാലെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി കോടതിയിലെത്തി. ഈ ഹർജിയുടെ  ഉന്നം തന്നേയും മകൾ വീണയേയും താറടിക്കുകയെന്നതാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ എതി‌ർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ്.


ഹൈക്കോടതി 17ന് വീണ്ടും ഹർജി പരിഗണിക്കുമ്പോൾ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.


ലാവ്‍ലിൻ കേസിൽ സി.ബി.ഐയെ ഉപയോഗിച്ച് പിണറായിയെ വരിഞ്ഞുമുറുക്കുകയാണ് കേന്ദ്രം ചെയ്തത്. പിന്നീടിപ്പോൾ കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നു. പോലീസിലുണ്ടായിരുന്ന ചില ഉന്നതരുടെ ബന്ധുക്കളെ ഉപയോഗിച്ച് സി.ബി.ഐയെ സമ്മർദ്ദത്തിലാക്കിയെന്ന വിവരം പോലും ഒരുവേള പുറത്തുവന്നിരുന്നു.

എന്തായാലും ലാവ്‍ലിൻ കേസ് സി.ബി.ഐ അന്വേഷിക്കുന്നത് കേന്ദ്രസർക്കാരിനുള്ള ഒരു പിടിവള്ളിയാണ്. സമാനമായ സാഹചര്യമാണ് സി.എം.ആർ.എൽ- എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സി.ബി.ഐ അന്വേഷണം വന്നാൽ ഉണ്ടാവാൻ ഇടയുള്ളത്. ഇത് മനസിലാക്കിയാണ് സി.ബി.ഐ അന്വേഷണം ഏതു വിധേനയും ‌തടയാൻ പിണറായി രംഗത്തിറങ്ങിയത്. 

മാദ്ധ്യമപ്രവർത്തകൻ എം.ആർ. അജയൻ ഫയൽ ചെയ്ത ഹർജിയിലാണ് മാസപ്പടിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഈ ഹർജി  രാഷ്ട്രീയപ്രേരിതമാണെന്നാണ് പിണറായിയുടെ വാദം.


തനിക്കെതിരായ ഹർജിയിൽ പൊതുതാത്പര്യമില്ലെന്നും ഉന്നയിക്കുന്ന കാര്യങ്ങൾക്ക് പിൻബലമേകുന്ന യാതൊരു വസ്തുകകളും സമർപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 


ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിനെയാണ് ഹർജിക്കാരൻ ആശ്രയിക്കുന്നത്. ഇതിൽ താനോ മകളോ കക്ഷികളല്ല. സി.എം.ആർ.എല്ലും അതിന്റെ മാനേജിംഗ് ഡയറക്ടറുമാണ് കക്ഷികൾ. അവരുടെ ഉദ്യോഗസ്ഥർ പറഞ്ഞ വിവരങ്ങളാണ് ചേർത്തിരിക്കുന്നത്.

കമ്പനിയിൽ നിന്ന് താൻ വഴിവിട്ട സഹായം കൈപ്പറ്റിയെന്നാരോപിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ, ഗിരീഷ് ബാബു എന്നിവർ നൽകിയ ഹർജികൾ വിജിലൻസ് കോടതികളും ഹൈക്കോടതിയും തള്ളിയിട്ടുള്ളതാണ്.


അഞ്ചു പതിറ്റാണ്ടിലേറെയായി പൊതുസേവനത്തിന് ജീവിതം സമർപ്പിച്ച വ്യക്തിയാണ് താനെന്ന് പിണറായി ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ആറു തവണ എം.എൽ.എ ആയി. 2016 മുതൽ മുഖ്യമന്ത്രിയാണ്.


തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ എല്ലാ ആസ്തിബാദ്ധ്യതകളും സമായസമയം വെളിപ്പെടുത്തിയിട്ടുണ്ട്. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടത്തുന്ന കേസിൽ സമാന്തര അന്വേഷണം പാടില്ലെന്ന നിയമം കാറ്റിൽപ്പറത്തിയാണ് ഹർജിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.

ഉന്നയിക്കുന്ന വിഷയവുമായി ഹർജിക്കാരന് നേരിട്ട് ബന്ധമില്ല. തെളിവുകളോ രേഖകളോ ഇല്ല. ഊഹങ്ങളും കേട്ടുകേൾവികളുമാണ് ഉന്നയിച്ചിരിക്കുന്നത്. പ്രാഥമിക വസ്തുതകൾ പോലുമില്ലാതെ കാടുകയറിയ അന്വേഷണങ്ങൾക്ക് ഉത്തരവിടരുതെന്ന് സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. 


സി.എം.ആർ.എൽ- എക്സാലോജിക് സാമ്പത്തിക ഇടപാടുകൾ ബാങ്ക് അക്കൗണ്ടുകൾ മുഖേനയാണ്. എക്സാലോജിക് തന്റെ ബിനാമി കമ്പനിയാണെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. സി.എം.ആർ.എല്ലിന് വേണ്ടി പക്ഷപാതം കാട്ടിയിട്ടില്ല. ഒരു ഉദ്യോഗസ്ഥനെയും സ്വാധീനിച്ചിട്ടുമില്ല.


തനിക്ക് സി.എം.ആർ.എൽ അടക്കം ഒരു കമ്പനിയിൽ നിന്നും നേരിട്ടോ അല്ലാതെയോ അനധികൃത സഹായം ലഭിച്ചിട്ടില്ല. മകൾ ഡയറക്ടറായ എക്സാലോജിക് മുഖേനയും പണം വന്നിട്ടില്ല. ആരോപണം സമ്പൂർണ നുണയാണ്.

കോവളം കൊട്ടാരം ഒരു വ്യവസായിക്ക് കൈമാറാനായി താൻ സ്വാധിനശക്തി പ്രയോഗിച്ചുവെന്ന ഹർജിയിലെ ആരോപണം തെറ്റിദ്ധാരണാ ജനകമാണ്. താൻ അധികാരത്തിൽ വന്നപ്പോളേക്കും കോവളം കൊട്ടാരം കൈമാറാനുള്ള കരാറുകളും നിയമനടപടികൾ പോലും ഏകദേശം പൂർത്തിയായിരുന്നതായും പിണറായി വ്യക്തമാക്കുന്നു.

കൊച്ചിയിലെ സി.എം.ആർ.എല്ലിൽ നിന്ന് വീണാ വിജയന്റെ എക്സാലോജിക് കമ്പനി 1.72കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. 2017- 2020 കാലത്താണ് പണം നൽകിയത്