മൂന്നു സംസ്ഥാനങ്ങളിലെ ഗവർണർമാർ തലസ്ഥാന നഗരിയില്‍ പുസ്തക പ്രകാശന ചടങ്ങിൽ ഒരുമിച്ചു

New Update
book release function

തിരുവനന്തപുരം: അടിയന്തരാവസ്ഥ പശ്ചാത്തലമാക്കി ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള രചിച്ച ഡെമോക്രസി എൻചാൻ്റഡ്, ഷാ കമ്മീഷൻ: എക്കോസ് ഫ്രം എ ബറീഡ് റിപ്പോർട്ട് എന്നീ പുസ്തകങ്ങൾ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.

Advertisment

കേരളാ ഗവർണർ  രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ആന്ധ്രാപ്രദേശ് ഗവർണറും സുപ്രീംകോടതി മുൻ ജഡ്ജിയുമായ സെയ്ത് അബ്ദുൾ നസീർ എന്നിവർ ചേർന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. എം.ആർ ഹരിഹരൻ നായർ, ഡോ.വി.അബ്ദുൾ സലാം എന്നിവർ പുസ്തകം ഏറ്റുവാങ്ങി.

book ralease finction

പുസ്തകങ്ങളുടെ രചയിതാവ് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പുസ്തക പ്രകാശനത്തിനെത്തിയ കേരള, ആന്ധ്ര ഗവർണർമാർക്ക് ഗോവയിലെ പരമ്പരാഗത കൈത്തറിയിൽ നെയ്ത കാവി പൊന്നാട അണിയിച്ചു ആദരിച്ചു.

ഡൽഹി കൊണാർക്ക് പബ്ലിഷേർസ് ഉടമ കെ.പി.ആർ. നായർ  പുസ്തക പരിചയം നടത്തി. മുതിർന്ന ബിജെ പി നേതാവ് കെ. രാമൻപിള്ള ചടങ്ങിൽ പങ്കെടുത്തു.
 ജെ.ആർ.പത്മകുമാർ സ്വാഗതവും, ജി. ഗോപകുമാർ അധ്യക്ഷനുമായിരുന്നു.

book release function-3

കേരളത്തിൽ ആദ്യമായെത്തിയ ആന്ധ്രാപ്രദേശ് ഗവർണർ സെയ്ത് അബ്ദുൾ നസീറിനൊപ്പം അദ്ദേഹത്തിൻ്റെ സഹധർമ്മിണി സമീറ നസീറു മുണ്ടായിരുന്നു.

ബി.ജെ.പി നേതാവ് ജെ.ആർ.പത്മകുമാർ നേതൃത്വം നൽകുന്ന വിജിൽ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയാണ് പുസ്തകങ്ങളുടെ റിലീസ് സംഘടിപ്പിച്ചത്. 

Advertisment