വിദ്യാലയങ്ങളിലേക്കുള്ള സുരക്ഷിത യാത്ര ഉറപ്പാക്കുന്ന വിദ്യാവാഹിനി പദ്ധതിയില്‍ ഇതുവരെ 90 കോടി രൂപ ചെലവഴിച്ചതായി സര്‍ക്കാര്‍. 25147 വിദ്യാര്‍ത്ഥികള്‍ ഗുണഭോക്താക്കള്‍

ഇതിൻ്റെ നടത്തിപ്പും മേൽനോട്ടവും പട്ടിക വർഗ്ഗ വികസന വകുപ്പ് നേരിട്ടായിരിക്കും നിർവഹിക്കുക. സ്‌കൂളുകളിൽ രൂപവത്കരിക്കുന്ന മോണിറ്ററിങ് കമ്മിറ്റിക്കായിരിക്കും പദ്ധതി നടത്തിപ്പിന്റെ ചുമതല. 

New Update
vidya vahini project

തിരുവനന്തപുരം: പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുമായി ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. 

Advertisment

ഊരുകളിൽ നിന്ന് ഒന്നരകിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ വാഹനത്തിലെത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ഗോത്ര സാരഥി പദ്ധതിയാണ് വിദ്യാവാഹിനിയാക്കി പരിഷ്‌കരിച്ചത്. പൂർണമായും സൗജന്യ യാത്ര സംവിധാനമായ വിദ്യാവാഹിനി പദ്ധതിയിൽ ഇതുവരെ 90 കോടി രൂപ ചെലവഴിച്ചു.

186 പഞ്ചായത്തുകളിലെ 689 വിദ്യാലയങ്ങളിൽ നിന്നുള്ള 25,147 വിദ്യാർത്ഥികൾ വിദ്യാവാഹിനിയുടെ ഗുണഭോക്താക്കളാണ്. ഓരോ വർഷവും കൂടുതൽ വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വയനാട് ജില്ലയിലാണ് കൂടുതൽ കുട്ടികൾ പദ്ധതിയെ ആശ്രയിക്കുന്നത്. 

2022-2023 കാലഘട്ടത്തിൽ ഏതാണ്ട് 80,000 കുട്ടികൾ പട്ടികവർഗവിഭാഗത്തിൽ നിന്ന് വിദ്യാലയങ്ങളിലേക്ക് എത്തിയിരുന്നു. പഞ്ചായത്തും വകുപ്പും സംയുക്തമായി പരിശോധന നടത്തിയാണ് വിദ്യാവാഹിനി പദ്ധതിയിലേക്കുള്ള സ്‌കൂളുകളെ ഉൾപ്പെടുത്തുന്നത്. 

ഇതിൻ്റെ നടത്തിപ്പും മേൽനോട്ടവും പട്ടിക വർഗ്ഗ വികസന വകുപ്പ് നേരിട്ടായിരിക്കും നിർവഹിക്കുക. സ്‌കൂളുകളിൽ രൂപവത്കരിക്കുന്ന മോണിറ്ററിങ് കമ്മിറ്റിക്കായിരിക്കും പദ്ധതി നടത്തിപ്പിന്റെ ചുമതല. 

സ്‌കൂൾ പ്രധാനാധ്യാപകൻ കൺവീനറായും പി.ടി.എ. പ്രസിഡന്റ് പ്രസിഡന്റായും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ജോയന്റ് കൺവീനറായും പഞ്ചായത്ത് അംഗം, സീനിയർ അധ്യാപകൻ, പട്ടിക വർഗ പ്രമോട്ടർ, അധ്യാപകർ, പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ രക്ഷാകർത്താവ് എന്നിവർ അംഗങ്ങളുമായാണ് മോണിറ്ററിങ് കമ്മിറ്റി പ്രവർത്തിച്ചുവരുന്നത്.

Advertisment