'ക്രെഡിറ്റ് ' വിവാദം നിലമ്പൂര്‍ വിജയത്തിന്‍റെ തിളക്കം കെടുത്തിയെന്ന് കോണ്‍ഗ്രസില്‍ വിമര്‍ശനം ! ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ കടുത്ത അമര്‍ഷം !

തന്‍റെ കാലത്തെ ഉപതെരഞ്ഞെടുപ്പ് വിജയങ്ങളില്‍ തനിക്കാരും ക്രെഡിറ്റും ക്യാപ്റ്റന്‍ വിളിയും നല്‍കിയില്ലെന്ന് ഒരു പ്രധാന ചാനലില്‍ രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശമാണ് പാര്‍ട്ടിയില്‍ വലിയ വിവാദമായി മാറിയത്.

New Update
vd satheesan ramesh chennithala-3
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പാര്‍ട്ടിയിലെ 'ക്രെഡിറ്റ് ' വിവാദം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്‍റെ തിളക്കം കെടുത്തിയെന്ന് കോണ്‍ഗ്രസില്‍ പൊതുവികാരം. 

Advertisment

വിജയത്തിളക്കം പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമായി മാറേണ്ട സമയത്ത് നേതാക്കള്‍ അനാവശ്യ വിവാദങ്ങള്‍ക്ക് വിത്ത് പാകിയത് ദോഷം ചെയ്തെന്നും നേതാക്കള്‍. വെള്ളിയാഴ്ച ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉള്‍പ്പെടെ പൊതുവികാരം  'ക്രെഡിറ്റ് ' വിവാദത്തിനെതിരായിരുന്നു.


തന്‍റെ കാലത്തെ ഉപതെരഞ്ഞെടുപ്പ് വിജയങ്ങളില്‍ തനിക്കാരും ക്രെഡിറ്റും ക്യാപ്റ്റന്‍ വിളിയും നല്‍കിയില്ലെന്ന് ഒരു പ്രധാന ചാനലില്‍ രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശമാണ് പാര്‍ട്ടിയില്‍ വലിയ വിവാദമായി മാറിയത്.

എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ അനാവശ്യവും അനവസരത്തിലുമായിപ്പോയെന്ന വിമര്‍ശനമാണ് ഉയരുന്നത്. പാര്‍ട്ടിയില്‍ ഐക്യമില്ലെന്നും വീണ്ടും നേതൃവിവാദത്തിന് തുടക്കമിടുകയാണെന്നുമാണ് വിമര്‍ശനങ്ങള്‍.


ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷഭാഷയിലുള്ള വിമര്‍ശനമാണ് ഇന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉയര്‍ത്തിയത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നതിനെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്.


അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഷയത്തില്‍ തന്മയത്വത്തോടെയാണ് പ്രതികരിച്ചത്.

Advertisment