തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ഇഷ്ടക്കാരെ നിയമിക്കാനുള്ള സർക്കാരിൻ്റെ നീക്കം പൊളിഞ്ഞു. യുപിഎസ്‌സിക്ക് ലിസ്റ്റ് അയച്ച ശേഷം ഇൻ ചാർജ് ഡിജിപിയെ നിയമിക്കാൻ ആവില്ല എന്ന് നിയമോപദേശം കിട്ടിയതോടെ ആണിത്.
ഡിജിപി നിയമനം പോലും പിൻവാതിൽ എന്ന് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം മുദ്രാവാക്യം ആക്കുമെന്നും സർക്കാർ ഭയക്കുന്നു.
പോലീസ് മേധാവിയുടെ നിയമനം തിങ്കൾ ഉണ്ടാകും. രാവിലെ 9.30ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ പുതിയ സംസ്ഥാന പോലീസ് മേധാവിയുടെ പ്രഖ്യാപനമുണ്ടാകും.
നിലവിലെ പോലീസ് മേധാവി ഷെയ്ക് ദര്‍വേഷ് സാഹിബിന്റെ കാലാവധി 30നു വൈകുന്നേരം കഴിയുന്ന സാഹചര്യത്തില്‍ പുതിയ പോലീസ് മേധാവി വൈകുന്നേരം ചുമതലയേറ്റെടുക്കേണ്ടതുണ്ട്.
അതേസമയം, യുപിഎസ്‌സി പട്ടികയ്ക്കു പുറത്തുള്ളവരെ സംസ്ഥാന പോലീസ് മേധാവി ഇന്‍ ചാര്‍ജായി നിയമിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു.
ഇന്‍ ചാര്‍ജ് നിയമനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫിസ് നിയമോപദേശം തേടിയിരുന്നു. യുപിഎസ്‌സി കൈമാറിയ മൂന്നു പേരുടെ ചുരുക്കപ്പട്ടികയ്ക്കു പുറത്തുള്ള ഒരു ഉദ്യോഗസ്ഥന് ചുമതല നല്‍കുന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്.
മറ്റു ചില സംസ്ഥാനങ്ങളില്‍ പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന ഡിജിപിമാരുണ്ട്. ഈ സംസ്ഥാനങ്ങളിലെ നടപടികള്‍ എങ്ങനെയെന്നതും സര്‍ക്കാര്‍ പരിശോധിച്ചു.
എന്നാല്‍, യുപിഎസ്‌സി അംഗീകരിച്ച പേരുകള്‍ സംസ്ഥാനത്തിനു കൈമാറിയ സാഹചര്യത്തില്‍ ഇനി ഇന്‍ചാര്‍ജ് മേധാവിയെ പുറത്തു നിന്നു നിയമിക്കാന്‍ കഴിയില്ലെന്ന നിയമോപദേശവുമുണ്ട്.
പട്ടികയില്‍ നിന്നു മാത്രമേ നിയമനം പാടുള്ളു. മറ്റു സംസ്ഥാനങ്ങളില്‍ യുപിഎസ്‌സിക്കു പട്ടിക അയയ്ക്കാതെയാണ് സംസ്ഥാനങ്ങള്‍ ഇന്‍ചാര്‍ജ് പോലീസ് മേധാവിമാരെ നിയമിച്ചതത്രേ.
സംസ്ഥാന കേഡറിലെ മുതിര്‍ന്ന ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, രവത ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്‌സിയുടെ ചുരുക്കപ്പട്ടികയിലുള്ളത്. മുതിര്‍ന്ന ഡിജിപിയായ നിതിന്‍ അഗര്‍വാള്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് എത്താനാണു കൂടുതല്‍ സാധ്യത.
/filters:format(webp)/sathyam/media/media_files/2025/06/28/yogesh-gupta-nithin-agarwal-ravada-chandrasekhar-2025-06-28-20-41-28.jpg)
എന്തെങ്കിലും കാരണവശാന്‍ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള രവത ചന്ദ്രശേഖറിനെ തെരഞ്ഞെടുത്താല്‍ കേന്ദ്ര സര്‍വീസില്‍ നിന്നു റിലീവ് ചെയ്ത് എത്താന്‍ എടുക്കുന്ന സമയത്തേയ്ക്കു മാത്രമാകും ഇന്‍ ചാര്‍ജായി ചുമതല നല്‍കുന്ന സംഭവവുണ്ടാകുന്നതെന്ന അഭിപ്രായവുമുണ്ട്.
വിരമിക്കുന്ന പോലീസ് മേധാവി ഷെയ്ക് ദര്‍വേഷ് സാഹിബിന് ഐപിഎസ് അസോസിയേഷൻ നാളെ യാത്രയയപ്പു നല്‍കും.
ജൂലൈ ഒന്നിനു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പുതിയ പോലീസ് മേധാവി അടക്കം പങ്കെടുക്കും. എഡിജിപി അജിത് കുമാറിനെ ഇൻചാർജ് ഡിജിപി ആക്കാനായിരുന്നു ഈ കള്ളക്കളികൾ.