തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയെ പിൻവലിക്കാൻ ഗവർണർ ആവശ്യപ്പെടുമോ എന്നാണ് സർക്കാർ ഉറ്റുനോക്കുന്നത്. പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് കാട്ടി മുഖ്യമന്ത്രിക്ക് ഗവർണർ നൽകിയ കത്തിന് ഉരുളക്ക് ഉപ്പേരി പോലെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
ഭരണഘടനയക്കു പുറത്തുള്ള കൊടിയും ചിഹ്നവും കണ്ടാല്‍ പ്രോട്ടോകോള്‍ ലംഘിച്ച് ഇറങ്ങിപ്പോകാന്‍ മാത്രമേ ഭരണഘടനയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്കു കഴിയുകയുള്ളുവെന്നു ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറോടു മുഖ്യമന്ത്രി പിണറായി വിജയന്‍.
രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ വിളക്കു കൊളുത്താതെ ഇറങ്ങിപ്പോയ മന്ത്രി വി. ശിവന്‍കുട്ടിയുടെ നടപടി പ്രോട്ടോകോള്‍ ലംഘനമാണെന്ന ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറിന്റെ കത്തിനു മറുപടിയായാണ് മുഖ്യമന്ത്രി, ഗവര്‍ണര്‍ക്കു മറുപടി നല്‍കിയത്.
ഭരണഘടനാ ബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഭരണഘടനയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് രാജ്ഭവനില്‍ അങ്ങനെ മാത്രമേ പെരുമാറാന്‍ കഴിയൂ. ഇത്തരം അവസരത്തില്‍ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ ഇവിടെയും സംഭവിച്ചിട്ടുള്ളു.
മന്ത്രി വി.ശിവന്‍കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല. അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി ചടങ്ങിന് എത്തിയത്. രാജ്ഭവനില്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക- ഔപചാരിക പരിപാടികളില്‍ ദേശീയ ചിഹ്നവും പതാകയും മാത്രമേ തുടര്‍ന്നും ഉപയോഗിക്കാവു എന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയ മറുപടിയില്‍ പറയുന്നു.
ഇതു രണ്ടാം തവണയാണ് ഭരണഘടനയ്ക്കു പുറത്തുള്ള ചിഹ്നങ്ങള്‍ രാജ്ഭവനില്‍ ഉപയോഗിക്കുന്നതില്‍ സര്‍ക്കാര്‍ ഗവര്‍ണറോട് വിയോജിപ്പ് അറിയിക്കുന്നത്. മന്ത്രി വി. ശിവന്‍ കുട്ടി തന്നോട് അനാദരവ് കാട്ടി എന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കര്‍ മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നു.
നേരത്തെ മന്ത്രി പി. പ്രസാദ് രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. കാവിക്കൊടിയേന്ത്രിയ ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് അന്ന് പങ്കെടുക്കാതിരുന്നത്.
കഴിഞ്ഞ ദിവസം മന്ത്രിസഭ ചേര്‍ന്ന് ഔദ്യോഗിക ചടങ്ങുകളില്‍ അനൗദ്യോഗിക ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശം ഗവര്‍ണര്‍ക്കു മുഖ്യമന്ത്രി നല്‍കിയിരുന്നു.