തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍-കമ്മിറ്റി യോഗത്തിലേയ്ക്ക് മുന്‍ സംസ്ഥാന അധ്യക്ഷന്മാരെ ക്ഷണിക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ ദേശീയ നേതൃത്വത്തിന്‍റെ ഇടപെടല്‍.
വിഭാഗീയത ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും വിഭാഗീയത അവസാനിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖറെ അധ്യക്ഷനായി നിയമിച്ചതെന്നും സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് നേതാക്കളെ ഓര്‍മിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2024/10/24/VwOK5IxfpAMC8Q9wYZ1q.jpg)
ഇതോടെ പാളിച്ച പറ്റിയെന്നും എന്നാല്‍ ഇത് മനപൂര്‍വ്വമായി സംഭവിച്ചതല്ലെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും രാജീവ് ചന്ദ്രശേഖര്‍ യോഗത്തില്‍ അറിയിച്ചതായാണ് വിവരം.
മുന്‍ പ്രസിഡന്‍റുമാരായ വി മുരളീധരന്‍, കെ സുരേന്ദ്രന്‍ എന്നിവരെ കഴിഞ്ഞ ദിവസം തൃശൂരില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലേയ്ക്ക് ക്ഷണിക്കാതിരുന്ന സംഭവത്തിലായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ ഇടപെടല്‍.
എന്നാല്‍ മുന്‍ പ്രസിഡന്‍റുമാരെ വിളിക്കാതിരുന്നത് മറ്റ് ആരുടെയെങ്കിലും ഇടപെടലിലൂടെ മനപൂര്‍വ്വമായി സംഭവിച്ചതല്ലെന്നാണ് രാജീവ് ചന്ദ്രശേഖര്‍ നല്‍കുന്ന വിശദീകരണം.
എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകുന്ന സമീപനമായിരിക്കണം നേതൃത്വം സ്വീകരിക്കേണ്ടതെന്ന നിര്‍ദേശമാണ് ദേശീയ നേതൃത്വത്തിനള്ളത്.
അടുത്തിടെ പല പാര്‍ട്ടികള്‍ നിരങ്ങി ഒരിടത്തും രക്ഷയില്ലാതെ ബിജെപിയിലെത്തിയ ചിലര്‍ സംസ്ഥാന പ്രസിഡന്‍റിന്‍റെ ലേബലില്‍ പാര്‍ട്ടിയില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുവെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഇവരെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.