സല്യൂട്ടടിക്കാൻ പൊലീസില്ല. ഭാരതാംബ വിവാദത്തിന് ശേഷം ഗവർണർ - സർക്കാർ പോര് തുടരുന്നു. സുരക്ഷാ ചുമതലയിലേക്ക് ആവശ്യപ്പെട്ട പൊലീസുകാരെ അനുവദിക്കാത്തതിൽ രാജ്ഭവന് അതൃപ്തി. ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവ് റദ്ദാക്കി ഡിജിപി

ഗവർണർ ആവശ്യപ്പെട്ട പൊലീസുകാരെ രാജ്ഭവനിലേക്ക് മാറ്റി ഇന്നലെ ഡിജിപി ഉത്തരവിറക്കിയിരുന്നു. എന്നാൽ തുടർന്നുണ്ടായ കടുത്ത സമ്മർദ്ദത്തെ തുടർന്ന് ഉത്തരവ് ഡി.ജി.പി തന്നെ റദ്ദാക്കുകയായിരുന്നു.

New Update
rajendra viswanath arlekar

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിന് ശേഷം സർക്കാർ - ഗവർണർ പോര് വീണ്ടും കടുക്കുന്നു. ഗവർണറുടെ സുരക്ഷയ്ക്ക് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ നൽകാത്തതിൽ കടുത്ത അതൃപ്തിയാണ് രാജ്ഭവൻ പ്രകടിപ്പിക്കുന്നത്.

Advertisment

രാജ്ഭവൻറെ സുരക്ഷക്കായി നൽകിയ ആറ് പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലം മാറ്റ ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇത് റദ്ദാക്കിയതാണ് രാജ്ഭവന്റെ അതൃപ്തിക്ക് കാരണമായത്. 


ഗവർണർ ആവശ്യപ്പെട്ട പൊലീസുകാരെ രാജ്ഭവനിലേക്ക് മാറ്റി ഇന്നലെ ഡിജിപി ഉത്തരവിറക്കിയിരുന്നു. എന്നാൽ തുടർന്നുണ്ടായ കടുത്ത സമ്മർദ്ദത്തെ തുടർന്ന് ഉത്തരവ് ഡി.ജി.പി തന്നെ റദ്ദാക്കുകയായിരുന്നു.

കെ.എ.പി രണ്ടാം ബറ്റാലിയ നിലെ എസ്.ഐ വി.എസ് അരുൺകുമാർ, വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ എ.ഗോപ കുമാർ, കെ.എ.പി നാലാം ബറ്റാലിയനിലെ എം.എസ് ഹിമേഷ്, എസ്.എ.പി ബറ്റാലിയനിലെ എസ്.സുഭാഷ്, ബോംബ് സ്‌ക്വാഡിലെ ജെബി അനീഷ്, തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ സീനിയർ സി.പി.ഒ എസ്.രാജേഷ് കുമാർ എന്നിവരുടെ സ്ഥലം മാറ്റമാണ് റദ്ദാക്കിയത്.


ഇതിന് പുറമെ രാജ്ഭവനിലെ ഡ്രൈവർ ചുമതലയിൽ പ്രവർത്തിച്ചിരുന്ന പൊലീസ് ഡ്രൈവർ എ.അനസിനെ പിൻവലിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് ആസ്ഥാനത്തെ സി.ആർ രാജേഷിനെ രാജ്ഭവനിലേക്ക് നിയോഗിച്ച ഉത്തരവും റദ്ദാക്കുകയായിരുന്നു.


ഇത് തീർത്തും സാങ്കേതികമായ നടപടിയെന്ന് സംസ്ഥാന സർക്കാർ വിശദീകരണം നൽകുന്നുണ്ടെങ്കിലും പൊലീസിലെ ആർ.എസ്.എസ് വൽക്കരണം സംബന്ധിച്ചുയർന്ന ആരോപണങ്ങളിലേക്കും ഇത് വിരൽ ചുണ്ടുന്നുണ്ട്.

പൊലീസിന് പുറമേ ജയിൽ വകുപ്പിലും ആർ.എസ്.എസ് അനുഭാവമുള്ള ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ റിപ്പോർട്ട് ചെയ്തിരുന്നു. അച്ചടക്ക നടപടിയുടെ പേരിൽ അവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

നിലവിൽ ഗവർണറുടെ സുരക്ഷാ ആവശ്യങ്ങൾക്ക് കേരള പൊലീസ് മതിയെന്നും അവരിൽ വിശ്വാസമുണ്ടെന്നും രാജ്ഭവൻ അറിയിച്ചിരുന്നു. മുൻ ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാൻ കേന്ദ്രസേനയുടെ സഹായം തന്റെ സുരക്ഷയ്ക്കായി തേടിയിരുന്നു.

Advertisment