താര ലേലം പൂർത്തിയായി, കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ വൻ വിജയമാക്കാൻ കെസിഎ

New Update
kcl-2

തിരുവനന്തപുരം: മൂഹികവും സാമ്പത്തികവുമായ വളർച്ചയിലും നിർണായക പങ്ക് വഹിക്കാൻ കെസിഎൽ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കേരള ടൂറിസവുമായി സഹകരിച്ച്, 'ക്രിക്കറ്റ് ടൂറിസം' എന്ന ആശയം മുന്നോട്ടുവെയ്ക്കാനുള്ള സാധ്യത ആരായുകയാണ്. 

Advertisment

ഇതിന് പുറമേ കേരളത്തിലെ നിറപ്പകിട്ടാർന്ന ഓണാഘോഷങ്ങളുമായി സഹകരിക്കാനും കെസിഎൽ ലക്ഷ്യമിടുന്നു. കെസിഎല്ലിന്റെ പരിപാടികളിൽ ആരാധകരെയും സമൂഹത്തിന്റെയുമാകെ പങ്കാളിത്തത്തോടെ സാമൂഹിക അവബോധ കാമ്പെയ്നുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

ഡിജിറ്റൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി, മാസ്‌കോട്ട് അധിഷ്ഠിത ആനിമേറ്റഡ് കോണ്ടന്റ് തയ്യാറാക്കാനായി കെസിഎൽ ടൂൺസ് ആനിമേഷൻ ഇന്ത്യയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്, കൂടാതെ ക്രിക്കറ്റ് പ്രേമികളെ കളിയുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിന് ഒരു പുതിയ ഫാൻ എൻഗേജ്‌മെന്റ് ആപ്പും വികസിപ്പിച്ചിട്ടുണ്ട്.

ഈ ലീഗ് സാധ്യമാക്കിയ എല്ലാ പങ്കാളികൾക്കും തുടർച്ചയായ വിശ്വാസത്തിന് ഫ്രാഞ്ചൈസികൾ, പിന്തുണ നൽകിയ ബ്രാൻഡ് അംബാസഡർ മോഹൻലാൽ, ഒന്നാം സീസണിന്റെ ടൈറ്റിൽ സ്‌പോൺസറും രണ്ടാം സീസണിനായി ചർച്ചകൾ പുരോഗമിക്കുകയും ചെയ്യുന്ന ഫെഡറൽ ബാങ്ക്, 4,800-ലധികം വാണിജ്യ സ്ലോട്ടുകൾ അനുവദിച്ചിട്ടുള്ള ബ്രോഡ്കാസ്റ്റ് പങ്കാളികളായ സ്റ്റാർ സ്പോർട്സും ഏഷ്യാനെറ്റ് പ്ലസും, എല്ലാവർക്കും കെസിഎ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

ഡിജിറ്റൽ, മെർക്കണ്ടൈസ് പാർട്ണർമാരായ ട്വന്റി ഫസ്റ്റ് സെഞ്ച്വറി മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, റെഡ് എഫ്എം എന്നിവരുടെ പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുന്നു. 

കെസിഎല്ലിന്റെ സ്വാധീനം പിച്ചിനും അപ്പുറത്തേക്ക് വ്യാപിക്കുന്നു. സീസൺ 1 ൽ മാത്രം, ലീഗ് 700-ലധികം നേരിട്ടുള്ള ജോലികളും 2,500-ലധികം പരോക്ഷ ഉപജീവന അവസരങ്ങളും സൃഷ്ടിച്ചു.

മീഡിയ, ഇവന്റ് മാനേജ്മെന്റ് റോളുകളിലെ സപ്പോർട്ട് സ്റ്റാഫുകളിൽ നാൽപ്പത് ശതമാനവും സ്ത്രീകളായിരുന്നു, ഈ വർഷം, സ്റ്റേഡിയത്തിനുള്ളിൽ ഫുഡ് കോർട്ടുകൾ പ്രവർത്തിപ്പിക്കുന്നതിനായി കുടുംബശ്രീ യൂണിറ്റുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

ആദ്യ സീസണിൽ ലീഗിന്റെ സാമ്പത്തിക സംഭാവന 30 കോടി രൂപയായി കണക്കാക്കപ്പെടുന്നു, ഇത് ഹോട്ടലുകൾ, ടാക്‌സികൾ, കാറ്ററിങ്ങുകാർ, മീഡിയ ഏജൻസികൾ, പ്രിന്റിംഗ് പ്രസ്സുകൾ, ഡിജിറ്റൽ കണ്ടന്റ് സ്രഷ്ടാക്കൾ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക ബിസിനസുകളുടെ വിശാലമായ ശൃംഖലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

Advertisment