കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ വജ്രജൂബിലി അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിര്‍വ്വഹിച്ചു

New Update
adoor gopalakrishnan

തിരുവനന്തപുരം: കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ആരംഭദിനം കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ വജ്ര ജൂബിലിയായി ആഘോഷിച്ചു. 

Advertisment

ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം 2025 ജൂലൈ 5 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ രൂപീകരണത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ച പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു. 

മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ ആരംഭവും വളർച്ചയുമായും ഫിലിം സൊസൈറ്റികൾ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രേക്ഷകർക്കിടയിൽ പുതിയൊരു സിനിമാവ ബോധം വളർത്തിയെടുക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രലേഖയുടെ വരവോടെ കേരളമാകെ ഫിലിം സൊസൈറ്റികൾ സ്ഥാപിതമായി.  മലയാളത്തിലെ സമാന്തര സിനിമയുടെ തുടക്കമായി കണക്കാക്കപ്പെടുന്ന 'സ്വയംവരം'(1972) നിർമ്മിച്ചത് ചിത്രലേഖ ഫിലിം സൊസൈറ്റിയായി രുന്നു.

adoor gopalakrishnan-2

സമാന്തര സിനിമാ സംവിധായകരിലേറെയും ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വരാണ്. അശ്വനി ഫിലിം സൊസൈറ്റി യുടെ (കോഴിക്കോട്) പ്രവർത്തനങ്ങളുമായി വലിയ അടുപ്പം പുലർത്തിയിരുന്ന ആളാണ് അരവിന്ദൻ.

ചെലവൂർ വേണുവും പട്ടത്തുവിള കരുണാകരനും തിക്കോടിയനുമുൾപ്പെട്ട കോഴിക്കോടൻ കൂട്ടായ്മയിൽ നിന്നാണ് അരവിന്ദന്റെ ആദ്യ സിനിമ (ഉത്തരായണം/1974) രൂപം കൊണ്ടത്. 

തുടർന്നുള്ള കാലങ്ങളിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനവും മലയാളത്തിലെ സമാന്തര സിനിമയും ഒരുമിച്ചാണ് സഞ്ചരിച്ചത്.

adoor gopalakrishnan-3

ഫിലിം സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ വ്യാപകമായി പ്രദർശിപ്പിക്കപ്പെട്ട സിനിമയാണ് ജോൺ അബ്രഹാമിന്റെ 'അമ്മ അറിയാൻ (1986). എൺപതുകളുടെ അന്ത്യമാകുമ്പോഴേക്കും കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ ആദ്യഘട്ടം അവസാനിക്കുകയാണ്. 

പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയ ഏതാനും ആദ്യകാല ഫിലിം സൊസൈറ്റികളും ഇന്റർനെറ്റ്/ഡിജിറ്റൽ കാലത്തിന്റെ തുടർച്ചയിൽ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപം കൊണ്ട ചില ഫിലിം സൊസൈറ്റികളുമാണ് ഇന്ന് കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ചെയർമാൻ എ.മീരാസാഹിബ് അധ്യക്ഷനായ ചടങ്ങിൽ ജന. കൺവീനർ ചെറിയാൻ ജോസഫ് സ്വാഗതം ആശംസിച്ചു. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ആദ്യകാല ഫിലിംസൊസൈറ്റി പ്രവർത്തകർക്ക് ആദരവ് അർപ്പിച്ചു.

കേരള ചലച്ചിത്ര വികസന കോർപറേഷൻ എംഡി പ്രിയദർശനൻ പി.എസ്,
സൂര്യ കൃഷ്ണമൂർത്തി, വിജയകൃഷ്ണൻ, എം.എഫ് തോമസ്, ജോസ് തെറ്റയിൽ, ജോർജ്ജ് മാത്യു, രവീന്ദ്രൻ, വി.രാജകൃഷ്ണൻ, പി.കെ ഹരികുമാർ, രാജാജി മാത്യു തോമസ്, മണമ്പൂർ രാജൻ ബാബു, പ്രകാശ് ശ്രീധർ, തേക്കിൻകാട് ജോസഫ്, നീലൻ, ഇ.ജെ ജോസഫ്, പ്രശാന്ത് രാജൻ, ഡോ.വി.മോഹന കൃഷ്ണൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സാബു ശങ്കർ നന്ദി പറഞ്ഞു.

Advertisment