തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയില്‍ ഇടംകിട്ടുമെന്ന് പ്രതീക്ഷവച്ച പലരും പട്ടികയ്ക്ക് പുറത്തായി. കയറികൂടിയവരില്‍തന്നെ പലര്‍ക്കും പ്രതീക്ഷിച്ച സ്ഥാനങ്ങള്‍ കിട്ടിയതുമില്ല.
അപ്രതീക്ഷിത നേട്ടമുണ്ടാക്കിയത് യുവനേതാവ് അനൂപ് ആന്‍റണിയാണ്. സംസ്ഥാനത്തെ രാഷ്ട്രീയത്തിന്‍റെ ഭാഗമല്ലാതിരുന്നിട്ടും കേന്ദ്ര നേതൃത്വത്തിന്‍റെയും സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെയും താല്‍പര്യം പരിഗണിച്ചാണ് അനൂപ് 4 ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായത്.
ബിജെപിയില്‍ പ്രസിഡന്‍റ് കഴിഞ്ഞാല്‍ പിന്നെയുള്ള ശക്തമായ പദവി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളാണ്.
ക്രൈസ്തവ ന്യൂനപക്ഷ പരിഗണനയിലാണ് അനൂപിന്‍റെ നിയമനം. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫ് ജനറല്‍ സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്.
സമീപകാലത്ത് ബിജെപിയിലെത്തിയ അഡ്വ. ഷോണ്‍ ജോര്‍ജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി പാര്‍ട്ടിയിലെത്തിയതു മുതല്‍ ശ്രമം തുടങ്ങിയതാണ്. പക്ഷേ ഷോണിന് 10 വൈസ് പ്രസിഡന്‍റുമാരില്‍ ഒരാളായി ഒതുങ്ങേണ്ടി വന്നു.
ചുരുങ്ങിയ സമയംകൊണ്ടുതന്നെ രാജീവ് ചന്ദ്രശേഖര്‍ ഒഴികെ പാര്‍ട്ടിയിലെ ഏതാണ്ട് എല്ലാ വിഭാഗം ഗ്രൂപ്പുകള്‍ക്കും അനഭിമതനായി മാറിയതാണ് ഷോണിന് തിരിച്ചടിയായത്.
/filters:format(webp)/sathyam/media/media_files/2025/07/11/s-suresh-2025-07-11-19-42-10.jpg)
അതേസമയം രാജീവ് ചന്ദ്രശേഖറുടെ താല്‍പര്യത്തില്‍ തന്നെയാണ് എസ് സുരേഷ് ജനറല്‍ സെക്രട്ടറിയായി മുഖ്യധാരയിലേയ്ക്ക് എത്തുന്നത്.
എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ വീണ്ടും മുഖ്യധാരയില്‍ സജീവമാകുന്നതിന്‍റെ ഭാഗമായാണ് ജനറല്‍ സെക്രട്ടറിമാരാകുന്നത്.
/filters:format(webp)/sathyam/media/media_files/2025/07/11/mt-ramesh-sobha-surendran-2025-07-11-19-47-22.jpg)
4 ജനറല്‍ സെക്രട്ടറിമാരില്‍ സീനിയറായ ഇരുവരും മുന്‍ പ്രസിഡന്‍റ് കെ സുരേന്ദ്രനുമായി അത്ര ഈഷ്മളമായ ബന്ധത്തിലായിരുന്നില്ല.