നിംസ് ഹാർട്ട് ഫൗണ്ടേഷൻ ആധുനിക എ.ഐ അധിഷ്ഠിത ഹൃദയപരിചരണത്തിലേയ്ക്ക്

New Update
nims foundation

തിരുവനന്തപുരം: നിംസ് ഹാർട്ട് ഫൗണ്ടേഷൻ എ.ഐ ആധുനിക ഹൃദയപരിചരണത്തിലേക്ക് ചുവടുറപ്പിച്ചു. അത്യാധുനിക സാങ്കേതിക (AI- Powered Altrion™️ 2.0 OCT) വിദ്യയുടെ തത്സമയ പ്രദർശനത്തിന്റെ ഭാഗമായി
ഇന്റർവെൻഷണൽ കാർഡിയോളജിയിലെ ആഗോള പ്രതിഭയായ ഡോ. ജിയൂ ലിയോ ഗ്വാഗ്ലിയുമി നിംസിലെത്തി. 

Advertisment

നിംസ് എം.ഡി എം.എസ്. ഫൈസൽ ഖാൻ, നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.മധു ശ്രീധരൻ, നിംസ് ഹാർട്ട് ഫൗണ്ടേഷൻ ടീമംഗങ്ങൾ എന്നിവർ  ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ ഹൃദയ ചികിത്സാ രംഗത്ത് കൂടുതൽ കൃത്യതയോടെയും, വിശ്വാസത്തോടെയും വ്യക്തതയോടെയും ഹൃദയപരിചരണം സാധ്യമാക്കുവാനാകുമെന്നും ഹൃദ്രോഗം നേരത്തേ കണ്ടെത്താനും ചികിത്സാ പദ്ധതികൾ വ്യക്തിഗതമാക്കാനും രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്താനും സഹായകരമാകുമെന്ന് നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. മധു ശ്രീധരൻ അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ ഹൃദയപരിചരണത്തിൽ പുതിയ തലമുറയിലേക്ക് കടക്കാൻ നിംസ് ഹാർട്ട് ഫൗണ്ടേഷൻ സജ്ജമാണെന്നും ഈ സാങ്കേതിക വിദ്യ, ഹൃദയ ചികിത്സയുടെ കൃത്യത വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല, രോഗത്തെ ആദ്യം കണ്ടെത്താനും, രോഗിയുടെ ആവശ്യങ്ങൾ അനുസരിച്ച് ചികിത്സ നിർദേശിക്കാനും സഹായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment