തിരുവനന്തപുരം: ലോക തോല്‍വികളായി മാറുന്ന ഡിസിസി പ്രസിഡന്‍റുമാര്‍ തുറന്നുകാട്ടുന്നത് അനന്തമായി നീളുന്ന പുനസംഘടനയുടെ പ്രസക്തി.
കെപിസിസി ഭാരവാഹികളെയും ഡിസിസി അധ്യക്ഷന്മാരെയും മാറ്റാനായി മാരത്തോണ്‍ ചര്‍ച്ചകളുമായി നേതൃത്വം സമയം പാഴാക്കുമ്പോള്‍ കസേരകളില്‍ ഇരുന്ന് ചീഞ്ഞുനാറുന്നവരായി ചില ഡിസിസി പ്രസിഡന്‍റുമാര്‍ മാറുന്നതിന് ഉദാഹരണമാണ് തിരുവനന്തപുരത്തെയും ഇടുക്കിയിലെയും സംഭവങ്ങള്‍.
മുമ്പ് താളംപിടിച്ച് 'ജനഗണമന' തെറ്റിച്ച് പാടിയ തിരുവനന്തപുരത്തെ ഡിസിസി പ്രസിഡന്‍റ് പാലോട് രവിയുടേതായി ഇന്ന് പുറത്തുവന്ന വോയ്സ് ക്ലിപ്പ് സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടാക്കിയ നാണക്കേട് ചെറുതല്ല.
വോയ്സ് ക്ലിപ്പിന്‍റെ കാര്യത്തില്‍ ശത്രുക്കള്‍ ഒരുക്കിയ കെണിയില്‍ വീണുപോയതാണ് രവിയെങ്കിലും ആ കസേരയിലിരുന്ന് ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് അദ്ദേഹത്തില്‍ നിന്ന് പുറത്തുവന്നത്.
നേരം ഇരുട്ടി വെളുക്കുന്നതിന് മുമ്പ് ഡിസിസി ഓഫീസില്‍ നിന്ന് അദ്ദേഹത്തെ പടിയിറക്കിയില്ലെങ്കില്‍ അദ്ദേഹത്തിന്‍റേതായി രാവിലെ പുറത്തുവന്ന ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞതുപോലെ പാര്‍ട്ടി തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിലംപരിശാകും.
നില്‍ക്കണോ പോകണോയെന്ന് നിശ്ചയമില്ലാത്ത പത്തോളം ഡിസിസി പ്രസിഡന്‍റുമാരാണ് പുനസംഘടനയുടെ വാള്‍മുനയില്‍ നിന്നുകൊണ്ട് പദവിയില്‍ വാഴുന്നത്.
തിരുവനന്തപുരത്തിന് സമാനമാണ് ഇടുക്കി, കൊല്ലം ഉള്‍പ്പെടെ പല ജില്ലകളിലെയും സ്ഥിതി. പ്രസിഡന്‍റുമാരാകാന്‍ മല്‍സരിക്കുന്ന നേതാക്കള്‍ തമ്മിലുള്ള വടംവലിയും കുതികാല്‍വെട്ടും പാരവയ്പും മാത്രമാണ് ഇപ്പോള്‍ ഡിസിസികളില്‍ നടക്കുന്നത്.
ഇടുക്കിയിലെ ഡിസിസി പ്രസിഡന്‍റ് സിപി മാത്യവിനെതിരെ പകരം പ്രസിഡന്‍റാകാന്‍ കരുക്കള്‍ നീക്കുന്ന ഗ്രൂപ്പു പ്രതിനിധിയായ പടുവാണമാണ് കഴിഞ്ഞ ദിവസം അധിക്ഷേപ നോട്ടീസ് പുറത്തുവിട്ടതെന്ന് പറയപ്പെടുന്നു.
/filters:format(webp)/sathyam/media/media_files/xqYtXXNWMvQCkm8gOAmC.jpg)
പ്രസിഡന്‍റിനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് നോട്ടീസ്. എന്തായാലും നോട്ടീസ് കിട്ടിയ പ്രസിഡന്‍റും നോട്ടീസിറക്കിയ ഭാവി പ്രസിഡന്‍റും രണ്ടുപേരും ജില്ലയില്‍ പാര്‍ട്ടിയുടെ ശാപങ്ങളാണെന്നാണ് പൊതു വികാരം.
ഇത്തരം അക്കോസേട്ടന്മാരെയാണ് ഇനിയും പാര്‍ട്ടി തലപ്പത്തേയ്ക്ക് നേതൃത്വം പരിഗണിക്കുന്നതെങ്കില്‍ ജില്ലയില്‍ പാര്‍ട്ടിയുടെ ഗതി അധോഗതിയാണെന്നുറപ്പ്.
ഫലത്തില്‍ എറണാകുളം, മലപ്പുറം, കോഴിക്കോട് ഡിസിസികളാണ് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്.
തൃശൂരില്‍ പുതിയ ഡിസിസി പ്രസിഡന്‍റ് പദവിയേറ്റെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 9, 10 ഡിസിസികളിലെങ്കിലും പുനസംഘടന അനിവാര്യമാണെന്നാണ് പ്രവര്‍ത്തക വികാരം.