'20 വർഷത്തിൽ മുസ്ലീം രാഷ്ട്രം' എന്ന വി.എസിന്റെ പ്രസ്താവന 2011ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഗുണം ചെയ്തുവെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ. ഹിന്ദു ഭൂരിപക്ഷ ജില്ലകളിൽ സിപിഎമ്മിന് മേൽക്കൈ ലഭിച്ചുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റ്

അന്ന് നടന്ന തിരഞ്ഞെടുപ്പിൽ തെക്കൽ കേരളത്തിൽ കോൺഗ്രസ് 35 സീറ്റിൽ ഒതുങ്ങിയപ്പോൾ സി.പി.എം 45 സീറ്റ് നേടി. കേരള രാഷ്ട്രീയം ആ പ്രസ്താവനയ്ക്ക് മുമ്പും പിമ്പും എന്ന് വേർതിരിച്ചെഴുതണമെന്നും യുവരാജ് പോസ്റ്റിൽ ആവശ്യപ്പെഖുന്നു.

New Update
youaraj gokul
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കേരളമാകെ മുൻ മുഖ്യമരന്തി വി.എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആലപ്പുഴയിലേക്ക് എത്തുന്നതിനിടെ വി.എസ്ിന്റെ വിവാദ പ്രസ്താവന ചർച്ചയാക്കി ബി.ജെ.പി നേതാവ് യുവരാജ് ഗോകുൽ.

Advertisment

2011 നിയമസഭാ തിരഞ്ഞെടുപ്പിൽ 68 സീറ്റ് നേടാൻ ഇടത്പക്ഷത്തെ സഹായിച്ചത് വി.എസ് ൻറെ ''20 വർഷത്തിൽ മുസ്ലീം രാഷ്ട്രം'' എന്ന പ്രസ്താവനയായിരുന്നുവെന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വിശദീകരിക്കുന്നത്. ഹിന്ദു ഭൂരിപക്ഷ ജില്ലകളിൽ സി.പി.എമ്മിന്  മേൽക്കൈ ലഭിച്ചുവെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.


അന്ന് നടന്ന തിരഞ്ഞെടുപ്പിൽ തെക്കൽ കേരളത്തിൽ കോൺഗ്രസ് 35 സീറ്റിൽ ഒതുങ്ങിയപ്പോൾ സി.പി.എം 45 സീറ്റ് നേടി. കേരള രാഷ്ട്രീയം ആ പ്രസ്താവനയ്ക്ക് മുമ്പും പിമ്പും എന്ന് വേർതിരിച്ചെഴുതണമെന്നും യുവരാജ് പോസ്റ്റിൽ ആവശ്യപ്പെഖുന്നു.

ബി.ജെ.പി യ്ക്ക് ബൂത്ത് തലത്തിൽ കൃത്യമായ അടിത്തറ രൂപപ്പെടുന്നത് ആ കാലഘട്ടത്തിലാണെന്നും 2011ൽ ആ പ്രസ്താവന സി.പി.എമ്മിന് ഗുണം ചെയ്‌തെങ്കിലും 2012 ൽ നെയ്യാറ്റിൻകരയിലും, 2014 ൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലും ബി.ജെ.പിയ്ക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചുവെന്നും അദ്ദേഹം വാദമുയർത്തുന്നു.


പിന്നീടങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി ക്രമാനുഗതമായ വളർച്ച കൈവരിച്ചു. വി.എസ് എന്തൊക്കെ ഹിന്ദു വിരുദ്ധത കാണിച്ചിരുന്നാലും ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനുള്ള ഗൂഡാലോചന മുഖ്യമന്ത്രി കസേരയിലിരുന്നു വിളിച്ചു പറഞ്ഞു എന്നത് എന്നും മതനിരപേക്ഷ സമൂഹം നന്ദിയോടെ ഓർക്കുമെന്നും വ്യക്തമാക്കിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.


നിലവിൽ മുസ്ലീംലീഗടക്കമുള്ള പാർട്ടികളെ ഇടതുമുന്നണിയിലേക്ക് എത്തിക്കാൻ സി.പി.എം പരിശ്രമിക്കുന്നതിനിടെയാണ് വിവാദങ്ങളുയർത്തി വീണ്ടും യുവരാജ് ഗോകുലിന്റെ പോസ്റ്റ് ചർച്ചയാവുന്നത്. പാലസ്തീൻ ഐക്യദാർഡ്യമടക്കം സി.പി.എം നടത്തുമ്പോഴും വി.എസിന്റെ പ്രസ്താവന ഉയർത്തി പ്രതിപക്ഷം നടത്തുന്ന പ്രചാരണങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ സി.പി.എമ്മിനായിട്ടില്ല.

Advertisment