തിരുവനന്തപുരം: മുഖ്യമന്ത്രിയും 2 മന്ത്രിമാരും ഗവർണറെ കണ്ടിട്ടും തീരാതെ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ വിഷയം. സെനറ്റ് ഹാളിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ഗവർണറോട് അനാദരവ് കാട്ടിയതിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ ഡോ:കെ.എസ്. അനിൽകുമാറിന്റെ ശമ്പളം തടഞ്ഞു വയ്ക്കാൻ വിസി ഡോ:മോഹനൻ കുന്നുമ്മേൽ ഫൈനാൻസ് ഓഫീസർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ ജൂലൈ രണ്ടിനാണ് വി സി യൂണിവേഴ്സിറ്റി നിയമത്തിലെ വിസി യുടെ പ്രത്യേക അധികാരവും ഉപയോഗിച്ച് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. എന്നാൽ ജൂലൈ ആറാം തീയതി വിസി യുടെ അസാന്നിധ്യത്തിൽ ഏതാനും സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കുകയും തുടർന്ന് രജിസ്ട്രാറുടെ ചുമതല വീണ്ടും ഏറ്റെടുത്തതായി യൂണിവേഴ്സിറ്റി ഉത്തരവും ഇറക്കി.
എന്നാൽ വിസി, പ്ലാനിങ് ഡയറക്ടർ ഡോ:മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിയെങ്കിലും അനിൽകുമാർ സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദ്ദേശപ്രകാരം എന്നും ഓഫീസിൽ ഹാജരാകുന്നുണ്ട്.
ഇതിനെ തുടർന്നാണ് അനിൽകുമാറിന്റെ ശമ്പളം തടഞ്ഞു വയ്ക്കുവാനും നിയമപ്രകാരമുള്ള ഉപജീവനബത്ത അനുവദിക്കാനും വിസി ഫൈനാൻസ് ഓഫീസർക്ക് നിർദ്ദേശം നൽകിയത്. എല്ലാ പ്രശ്നങ്ങളും സമവായത്തിൽ എത്തിയെന്ന് വിസിയെ കണ്ട ശേഷം മന്ത്രി ബിന്ദു പറഞ്ഞിരുന്നു.
/filters:format(webp)/sathyam/media/media_files/yRUZR45ZnUQzLelydRbg.jpg)
സസ്പെൻഷൻ അംഗീകരിച്ചാൽ അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ തിരിച്ചെടുക്കാം എന്നാണ് വിസിയുടെ നിലപാട്. എന്നാല് സിൻഡിക്കേറ്റ് അതിനു ഒരുക്കമല്ല.
അതിനിടെ സർവകലാശാലാ പ്രശ്നങ്ങളിൽ സിപിഎമ്മിനെയും സർക്കാരിനെയും വെട്ടിലാക്കി ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. രാജൻ ഗുരുക്കൾ രംഗത്ത് വന്നു. കേരള സർവകലാശാലയിലെ തർക്കത്തിൽ സിൻഡിക്കേറ്റിനെ തള്ളിയും വിസിയെ അനുകൂലിച്ചുമാണ് ഇംഗ്ലീഷ് ദിനപത്രത്തിൽ അദ്ദേഹത്തിന്റെ ലേഖനം.
/filters:format(webp)/sathyam/media/media_files/2025/07/23/rajan-gurukkal-2025-07-23-20-10-54.jpg)
സർവകലാശാലയിൽ വിസി അധ്യക്ഷനായ എക്സിക്യുട്ടീവ് സമിതിയാണ് സിൻഡിക്കേറ്റ്. വിസിയില്ലാതെ സിൻഡിക്കേറ്റിന് നിയമപരമായോ പ്രാവർത്തികമായോ നിലനില്പില്ല. ഈ നിയമപരമായ അജ്ഞതയാണ് കേരള സർവകലാശാലയിലെ പ്രതിസന്ധിക്കു കാരണം.
വിസി അധ്യക്ഷത വഹിക്കാത്ത യോഗത്തിൽ സിൻഡിക്കേറ്റംഗങ്ങൾ കൂട്ടായി എടുക്കുന്ന തീരുമാനത്തിന് നിയമപരമായി നിലനില്പില്ല. വിസിയുടെ വിവേചനത്തെ ആശ്രയിച്ചാണ് തന്റെ അധികാരമെന്ന്, രജിസ്ട്രാർ ബോധവാനായിരിക്കണമെന്നും ഗുരുക്കൾ പറയുന്നു.
ചുമതലകളെക്കുറിച്ചു ധാരണയുള്ള ഒരു വിസിക്ക് അക്കാദമിക നിലവാരവും സിൻഡിക്കേറ്റുമായി നല്ല ബന്ധവും കാത്തുസൂക്ഷിക്കാൻ ബുദ്ധിമുട്ടേണ്ടി വരുമെന്നും ലേഖനത്തിൽ പറയുന്നു.