തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ നിലവിലുള്ള വിവരാവകാശ ഓഫീസർമാരെയും ഒന്നാം അപ്പീൽ അധികാരികളെയും മാറ്റി ഉന്നത റാങ്കുള്ളവരെ നിയമിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ നിർദ്ദേശിച്ചു.
വകുപ്പിൻറെ മിക്ക ഓഫീസുകളിലും ക്ലാർക്കുമാരെയാണ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായും ഒന്നാം അപ്പീൽ അധികാരിയായും നിയോഗിച്ചിട്ടുള്ളത്. ഇത് വകുപ്പിനെ സമീപിക്കുന്നവർക്കും വിവരാവകാശ കമ്മിഷനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/07/25/order-2025-07-25-19-51-33.jpg)
എല്ലാ ഓഫീസിലെയും രണ്ടാമനെ അവിടുത്തെ വിവരാധികാരിയായും ഓഫീസ് മേധാവിയെ ഒന്നാം അപ്പീൽ അധികാരിയായും നിയോഗിച്ച് ഫുഡ് സേഫ്റ്റി കമ്മിഷണർ ആഗസ്റ്റ് 31 നകം ഉത്തരവ് ഇറക്കണമെന്നും നടപടി വിവരം അറിയിക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം ഉത്തരവായി.