തിരുവനന്തപുരം: ജെ.സി.ഡാനിയേൽ ഫൗണ്ടേഷന്റെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപി ച്ചു. മികച്ച ചിത്രം - ഫെമിനിച്ചി ഫാത്തിമ, സംവിധായകൻ - ചിദംബരം - മഞ്ഞുമ്മൽ ബോയ്സ്, ആസിഫ് അലി (നടൻ), ചിന്നൂ ചാന്ദ്നി (നടി).
മികച്ച രണ്ടാമത്തെ ചിത്രം: കിഷ്കിന്ധാ കാണ്ഡം, രണ്ടാമത്തെ നടൻ കുമാർ സുനിൽ, രണ്ടാമത്തെ നടി രഹന, ഛായാഗ്രാഹകൻ: എസ്.ശരവണൻ, എഡിറ്റർ: കെ. ശ്രീനിവാസ്, പശ്ചാത്തല സംഗീതം : ബിജിബാൽ, ഗായകൻ : വേടൻ, ഗായികമാർ വൈക്കം വിജയലക്ഷ്മി, ദേവനന്ദ ഗിരീഷ്.
തിരക്കഥ: ആനന്ദ് മധുസൂദനൻ, മൂലകഥ ഡോ. ലിസി.കെ ഫെർണാണ്ടസ്, ഗാനരചയിതാവ്: മനു മഞ്ജിത്, കലാസംവിധാനം ഗോകുൽ ദാസ്, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, മേക്കപ്പ്മാൻ വിജയ് കേച്ചേരി.
ബാലചിത്രം: കലാം 5ബി, ബാലനടൻ - സുജയ് കൃഷ്ണ, ബാലനടി - തന്മയ സോൾ, എന്നിവർക്കാണ് പുരസ്കാരങ്ങൾ.
സെപ്റ്റംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.