കന്യാസ്ത്രീകളുടെ അറസ്റ്റ്. വിവാദങ്ങൾക്കിടെ കേരളത്തിൽ ഘർവാപ്പസിയുമായി സംഘപരിവാർ. ക്രിസ്ത്യൻ ചേരമർ വിഭാഗത്തിൽപ്പെട്ട ഒരു നാലംഗ കുടുംബത്തെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തു. ഇന്ന് ചടങ്ങ് നടന്നത് പൂജാരിയുടെ കാർമ്മികത്വത്തിൽ

ഛത്തീസ്ഗഡ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ മറ്റു മതത്തിൽപ്പെട്ടവരെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള നീക്കം ഹിന്ദു സംഘടനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണെന്ന് ഇതെന്ന് കരുതപ്പെടുന്നു. 

New Update
christian family converted into hindu at kottayam
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഛത്തീഗഡിലെ കന്യാസ്ത്രീകളെ നിർബന്ധിത മതപരിവർത്തനമാരോപിച്ച് അറസ്റ്റ് ചെയ്ത വിവാദങ്ങൾക്കിടെ സംസ്ഥാനത്ത് ഘർവാപ്പസിയുമായി സംഘപരിവാർ.

Advertisment

ഇന്ന് കോട്ടയത്താണ് സംഭവം. ക്രിസ്ത്യൻ ചേരമർ വിഭാഗത്തിൽപ്പെട്ട ഒരു നാലംഗ കുടുംബത്തെയാണ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തത്. പൂജാരിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.


ഛത്തീസ്ഗഡ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ മറ്റു മതത്തിൽപ്പെട്ടവരെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള നീക്കം ഹിന്ദു സംഘടനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണെന്ന് ഇതെന്ന് കരുതപ്പെടുന്നു. 

നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയാണ് മതപരിവർത്തനമെന്ന് സംഘടനകൾ വ്യക്തമാക്കി. പ്രലോഭനം നൽകിയോ നിർബന്ധിച്ചോ ഉള്ള മതംമാറ്റമല്ല നടക്കുന്നതെന്നും സംഘടനകൾ പറയുന്നു. ഗസറ്റ് ഓഫീസറുടെ സർട്ടിഫി ക്കറ്റോടെയാണ് ചടങ്ങുകളെന്നും ഇവർ പറയുന്നു.

സ്വമേധയാ മതംമാറാൻ സന്നദ്ധരായിട്ടുള്ളവരെയാണ് ഇത്തരത്തിൽ പരിവർത്തനം നടത്തുന്നതെന്നും സംഘടനാ നേതാക്കൾ പറയുന്നു.


ഹിന്ദുമതത്തിൽ നിന്ന് പണവും മറ്റ് ആനുകൂല്യങ്ങളും നൽകി പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തിയ സംഭവം മുമ്പ് ഉണ്ടായിട്ടുണ്ട്. ഇങ്ങനെ പോയവരെ തിരികെ ഹിന്ദുമതത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണ് തങ്ങൾ നടത്തുന്നതെന്നാണ് ഇവരുടെ വാദം.


കഴിഞ്ഞ ജൂൺ 30നാണ് കോട്ടയം തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വച്ച് ബുദ്ധമതത്തിൽപ്പെട്ട മൂന്നുപേരെ ഹിന്ദുമതത്തിലേക്ക് മാറ്റിയത്. കേരളത്തിലെ മറ്റു ഭാഗങ്ങളിലും രഹസ്യമായി ഇത്തരം ചടങ്ങുകൾ നടക്കുന്നുണ്ടെന്ന വിവരമാണ് സംഘടനകളിൽ നിന്നും ലഭിക്കുന്നത്.

വരും ദിവസങ്ങളിലും ഇത്തരം നടപടികളുമായി മുന്നോട്ടുപോകാനാണ് വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളുടെ തീരുമാനം.

Advertisment