നിംസ് മെഡിസിറ്റി - നിഷ് ഏഴാമത് എ.പി.ജെ അവാർഡ് ഡോ. വി നാരായണന് സമ്മാനിച്ചു

New Update
nims medicity

തിരുവനന്തപുരം: വികസിത ഭാരതമെന്ന സ്വപ്നത്തിലേയ്ക്ക്  നിംസിന്റെ സംഭാവന വിലമതിക്കാനാകാത്തതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ്  അർലേക്കർ പറഞ്ഞു. നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റും നിംസ് മെഡിസിറ്റിയും ഏർപ്പെടുത്തിയ ഏഴാമത് എ.പി.ജെ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

വികസിത ഭാരത സങ്കൽപ്പം സാക്ഷാത്കരിക്കാൻ നിംസ് നടത്തിവരുന്ന പദ്ധതികൾ വളരെയേറെ മാതൃകാപരമെന്നും ഇത്തരം പ്രവർത്തനങ്ങളിലൂടെ നമ്മൾ ഓരോരുത്തരും ഒറ്റകെട്ടായി പ്രവർത്തിച്ചാൽ വികസിത ഭാരത സങ്കൽപ്പം പ്രാവർത്തികമാക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

nims medicity-4

ഉന്നത വിദ്യാഭ്യാസ  ആരോഗ്യമേഖലയിൽ നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങൾ പ്രകൃതിയോടിണങ്ങിയതും കൂടാതെ ഗ്രാമീണ മേഖലയിൽ സാമൂഹ്യ ഉന്നമനത്തിനായുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും മുന്നോട്ടു പോകാനാകട്ടെ എന്നും ഗവർണർ  ആശംസിച്ചു. 

ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണന് അവാർഡ് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതായിരുന്നു പുരസ്കാരം.

nims medicity-3

നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ അധ്യക്ഷനായ ചടങ്ങിൽ നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്‌ലാം സർവ്വകലാശാല പ്രൊ ചാൻസലറുമായ എം.എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി.

നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ സജു സ്വാഗതം ആശംസിച്ച ചടങ്ങിൽ നൂറുൽ ഇസ്‌ലാം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ് മുഖ്യ പ്രഭാഷണം നടത്തി. നൂറുൽ ഇസ്‌ലാം സർവ്വകലാശാല ചാൻസലർ ഡോ. മജീദ് ഖാൻ ഗവർണർക്ക് ആദരവ് നൽകി. 

നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷബ്നം ഷഫീക്ക്, മുൻ മന്ത്രി പന്തളം സുധാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

nims medicity-2

ചടങ്ങിൽ 18 വയസ്സിന് താഴെ പ്രായമുള്ള ഭിന്നശേഷി കുട്ടികൾക്ക് നിംസ് നടത്തിവരുന്ന നെയ്യാറ്റിൻകര പെൻഷൻ പ്ലാൻ പദ്ധതിയിൽ കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിനെയും, പൂന്തുറ വാർഡിനെയും ഉൾപ്പെടുത്തുകയും ചെയ്തു.

മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമുമായി വീഡിയോ കോൺഫറൻസ് വഴി ആശയ വിനിമയം നടത്തിയ നൂറുൽ ഇസ്‌ലാം സർവ്വകലാശാല പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന ആശ എൻ.എസിനെയും ചടങ്ങിൽ ആദരിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisment