/sathyam/media/media_files/2025/08/05/onam-bumper-2025-08-05-16-08-22.jpg)
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി ഒന്നാം സമ്മാനമായി നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിയുന്നു. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച പോലുമായിട്ടില്ല.
ആദ്യ ഘട്ടത്തിൽ 20 ലക്ഷം ടിക്കറ്റുകൾ വില്പനക്കെത്തിയതിൽ 14 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. സെപ്റ്റംബർ 27 നാണ് ബമ്പറിന്റെ നറുക്കെടുപ്പ്. ഏറ്റവും വലിയ സമ്മാനഘടനയാണ് തിരുവോണം ബമ്പറിനെ ഭാഗ്യാന്വേഷികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.
കഴിഞ്ഞ മാസം 28നാണ് തിരുവോണം ബമ്പർ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ തിരുവനന്തപുരത്ത് പുറത്തിറക്കിയത്. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതി. ഇതാണ് തിരുവോണം ബമ്പറിന്റെ വൻ വിൽപ്പനയ്ക്ക് കാരണം.
രണ്ടുമാസത്തോളം ഇനി വിൽപ്പനയുള്ളതിനാൽ തിരുവോണം ബമ്പർ വിൽപ്പന പൊടിപൊടിക്കുമെന്ന് ഉറപ്പാണ്. മിക്ക ലോട്ടറി കടകളിലും തിരുവോണം ബമ്പര്‍ ടിക്കറ്റിന് ആവശ്യക്കാര്‍ എത്തുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളും അതിര്‍ത്തി ജില്ലകളില്‍ നിന്നുള്ളവരും കേരളത്തിന്റെ ബമ്പര്‍ ലോട്ടറി ടിക്കറ്റ് എടുക്കാനായി പണം മുടക്കുന്നുണ്ട്.
ഉയര്‍ന്ന സമ്മാനത്തുക തന്നെയാണ് കൂടുതല്‍ ആളുകളെ തിരുവോണം ബമ്പര്‍ ആകര്‍ഷിക്കുന്നതെന്നാണ് ലോട്ടറി വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ വർഷം ഓണം ബമ്പറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് കർണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനായിരുന്നു.
വയനാട്ടിൽ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സ്ഥാനം. കഴിഞ്ഞ വർഷം 80ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. 2023ൽ കഴിഞ്ഞ വർഷം 75,76,096 ടിക്കറ്റുകൾ വിറ്റിരുന്നു. അന്നും തമിഴ്നാട് സ്വദേശികൾക്കായിരുന്നു ഒന്നാം സമ്മാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us