ഡിഎ: കെഎസ്ആർടിസിയിൽ ഇനി സന്ധിയില്ലാ സമരം - കെഎസ്‌ടി എംപ്ലോയീസ് സംഘ്

New Update
kst employees sangh attingal

തിരുവനന്തപുരം: "നാൾക്കുനാൾ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ കെഎസ്ആർടിസി ജീവനക്കാർക്ക് 0% ഡിഎയുമായി ജീവിക്കാൻ കഴിയില്ല. സമരമല്ലാതെ വേറെ വഴിയില്ല. ഡിഎ കുടിശ്ശിക അനുവദിക്കുന്നത് വരെ സമരം തന്നെ. 

Advertisment

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഡിഎ അനുവദിക്കുമ്പോൾ കെഎസ്ആർടിസി ജീവനക്കാരെ രണ്ടാംകിട പൗരന്മാരായി കണ്ട് ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്.

രണ്ടര വർഷം ജോലി ചെയ്യുന്ന മന്ത്രിമാരുടെ പിഎമാർക്ക് എല്ലാം മുടക്കമില്ലാതെ കൊടുക്കുമ്പോൾ 30-35 വർഷം ജോലി ചെയ്യുന്ന കെഎസ്ആര്‍ടിസിക്കാർക്ക് ഒന്നും കൊടുക്കില്ല എന്ന പിണറായി വിജയൻ സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയം കെഎസ്ആർടിസി ജീവനക്കാർ ഒന്നുചേർന്ന് തോൽപ്പിക്കും." - സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അജയകുമാർ പറഞ്ഞു.

kst employees sangh attingal-2

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 20 ന് നടത്തുന്ന സെക്രട്ടേറിയേറ്റ് മാർച്ചിന് മുന്നോടിയായി ആറ്റിങ്ങൽ യൂണിറ്റിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരു:നോർത്ത് ജില്ലാ ജോ:സെക്രട്ടറി പ്രിൻസിൻ്റെ അധ്യക്ഷതയിൽ ആറ്റിങ്ങൽ യൂണിറ്റ് സെക്രട്ടറി സരിത്ത് സ്വാഗതവും തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി വിആര്‍ അജിത്, പ്രസിഡൻ്റ് വിആര്‍ ആദർശ് എന്നിവർ ആശംസാ പ്രസംഗവും നടത്തി. കണിയാപുരം യൂണിറ്റ് ജോ: സെക്രട്ടറി കൃതജ്ഞത രേഖപ്പെടുത്തി.

Advertisment