മനം നിറച്ച് കടലോളം കനിവോരം

New Update
kadaloram kanivoram

കടലോളം കനിവോരം ദൃശ്യവിരുന്നിൽ നിന്ന്  

തിരുവനന്തപുരം: പുനർഗേഹം പദ്ധതിയുടെ ഭാഗമായി 332 ഫ്‌ളാറ്റുകളുടെ താക്കോൽ കൈമാറ്റച്ചടങ്ങിന് മുന്നോടിയായി അരങ്ങേറിയ ദൃശ്യവിരുന്ന് നിറഞ്ഞ സദസ്സിന്റെ കൈയ്യടി നേടി. 

Advertisment

കടൽപ്പാട്ടുകളും ആധുനിക നൃത്താവതരണങ്ങളും കേരളീയ രംഗകലകളും ശ്രദ്ധാപൂർവ്വം കൂട്ടിയിണക്കി വേദിയിൽ ചലച്ചിത്ര പിന്നണിഗായകരും നൃത്തസംഘങ്ങളും സ്‌ക്രീനിൽ കടലിന്റെ വിവിധ ഭാവങ്ങളും ചേർന്നതായിരുന്നു കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ രൂപകൽപന ചെയ്ത കലാവിരുന്ന്. 

kadaloram kanivoram-2

തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മൽസ്യ ബന്ധന സാംസ്‌കാരിക യുവജന ക്ഷേമവകുപ്പ് മന്ത്രി സജിചെറിയാന്റെയും വിവിധ മന്ത്രിമാരുടെയും എം  പി മാരുടെയും വിശിഷ്ടാതിഥികളുടേയും സാന്നിധ്യത്തിൽ തീരദേശ വാസികൾക്ക് സമുച്ചയത്തിന്റെ താക്കോൽ കൈമാറ്റം നടത്തി. വൻ പ്രേക്ഷക പങ്കാളിത്തത്താൽ പുർഗേഹം പദ്ധതി ധന്യമായിരുന്നു.

Advertisment