ദശലക്ഷങ്ങൾ ചെലവിട്ട് സുപ്രീംകോടതിയിൽ വരെ കേസ് നടത്തിയിട്ടും വി.സി നിയമനത്തിൽ സർക്കാരിന് തിരിച്ചടി. ഗവർണർ നിയമിച്ച രണ്ട് താത്കാലിക വി.സിമാരെ പുറത്താക്കണമെന്ന സ‌ർക്കാരിന്റെ ആവശ്യം കോടതി തള്ളി. സ്ഥിരം വി.സി നിയമനത്തിനുള്ള സെർച്ച്കമ്മിറ്റി രൂപീകരണം സുപ്രീംകോടതി ഏറ്റെടുത്തു. കമ്മിറ്റി നൽകുന്ന പാനലിൽ നിന്ന് വി.സിമാരെ നിയമിക്കേണ്ടത് ഗവർണർ. വി.സി നിയമനത്തിൽ പന്ത് വീണ്ടും ഗവർണറുടെ കോർട്ടിൽ

സെർച്ച് കമ്മിറ്റി രൂപീകരിക്കുവാനുള്ള ഗവർണറുടെയും സർക്കാരിന്റെയും അവകാശവാദങ്ങൾ കോടതി അംഗീകരിച്ചില്ല. 2018ലെ യുജിസി റെഗുലേഷനിൽ സേർച്ച്‌ കമ്മിറ്റി രൂപീകരിക്കേണ്ടത് ആരായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല.

New Update
pinarai vijayan rajendra viswanath arlekar
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ദശലക്ഷങ്ങൾ ചെലവിട്ട് സുപ്രീംകോടതിയിൽ വരെ കേസ് നടത്തിയിട്ടും യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയാണ്. സർക്കാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതു പോലെ സർക്കാരിന് ഗുണകരമാവുന്ന വിധിയല്ല സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

Advertisment

ഗവർണർ സ്വന്തം നിലയിൽ നടത്തിയ ഡിജിറ്റൽ, ടെക്നോളജി യൂണിവേഴ്സിറ്റി വി.സി നിയമനങ്ങൾ റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ഹർജി. ഇത് സുപ്രീംകോടതി അംഗീകരിക്കാത്തത് ഗവർണർക്ക് വിജയമായി.


ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാല വിസി മാരുടെ നിയമനങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ തർക്കം തുടർന്നത്കൊണ്ട്, സ്ഥിരം  വിസി നിയമനങ്ങൾ അനിശ്ചിതമായി നീളുമെന്ന് സുപ്രീംകോടതിക്ക് ബോധ്യമായി. ഇതോടെയാണ് സുപ്രീംകോടതി സ്വന്തംനിലയിൽ സെർച്ച്കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്.


പ്രീംകോടതി വിധിയോടെ വി.സി നിയമനത്തിൽ പന്ത് ഗവർണറുടെ കോർട്ടിലായിരിക്കുകയാണ്. വിസി നിയമനങ്ങൾ അന്തിമമായി ഗവർണർ ആയിരിക്കും തീരുമാനിക്കുക.

ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ താൽക്കാലിക വിസി ഡോ.സിസാ തോമസിന്റെയും, കെ. ടി.യു വിസി ഡോ. കെ. ശിവപ്രസാദിന്റെയും നിയമനങ്ങൾ സുപ്രീംകോടതി വിധിക്ക് അനുസൃതമായിട്ടല്ല ഗവർണർ നടത്തിയതെന്ന സർക്കാരിന്റെ വാദം കോടതി ഗൗരവത്തിൽ എടുത്തില്ല. പകരം സ്ഥിരം വിസിയെ നിയമിക്കുക എന്നതിനായിരുന്നു കോടതി പ്രാമുഖ്യം നൽകിയത്.


വിദ്യാർത്ഥികളുടെ നന്മ ഉദ്ദേശിച്ച് ഗവർണറും സർക്കാരും തർക്കങ്ങൾ ഉന്നയിക്കാതെ യോജിച്ച് സ്ഥിരം വിസിമാരെ അടിയന്തിരമായി കണ്ടെത്താനുള്ള നടപടികൾ കൈക്കൊള്ളണമെന്ന മുൻ നിലപാട് കോടതി ആവർത്തിച്ചു.


സെർച്ച് കമ്മിറ്റി രൂപീകരിക്കുവാനുള്ള ഗവർണറുടെയും സർക്കാരിന്റെയും അവകാശവാദങ്ങൾ കോടതി അംഗീകരിച്ചില്ല. 2018ലെ യുജിസി റെഗുലേഷനിൽ സേർച്ച്‌ കമ്മിറ്റി രൂപീകരിക്കേണ്ടത് ആരായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ സേർച്ച് കമ്മിറ്റി രൂപീകരണം സുപ്രീംകോടതി സ്വയം ഏറ്റെടുക്കുകയായിരുന്നു.

എക്സിക്യൂട്ടീവ് ദുർബലമാകുമ്പോൾ ജുഡീഷ്യറി ശക്തമാകുന്ന കാഴ്ചയാണ് ഇന്ന് കോടതിയിൽ കണ്ടത്. വെസ്റ്റ് ബംഗാൾ സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരണം തർക്കവിഷയമായപ്പോൾ സുപ്രീംകോടതി സമാന തീരുമാനം കൈകൊണ്ടിരുന്നു.

ഗവർണറോടും സർക്കാരിനോടും സേർച്ച് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ പേരുകൾ നിർദ്ദേശിക്കാൻ അഭിപ്രായപ്പെട്ടപ്പോൾ ഗവർണറുടെ അഭിഭാഷകൻ സമ്മതമറിയിച്ചു. സർക്കാർ അഭിഭാഷകൻ സമയം ആവശ്യപെട്ടതനുസരിച്ച് നാളെ അഭിപ്രായം അറിയിക്കാൻ കോടതി നിർദ്ദേശിച്ചു.


ഗവർണറും സർക്കാരും സേർച്ച്‌ കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട നാലുപേരുടെ പേരുകളും യുജിസി ഓരോ അംഗത്തിന്റെ പേരും കോടതിയിൽ സമർപ്പിക്കണം. അതിൽ നിന്ന് 5 അംഗങ്ങളുടെ  കമ്മിറ്റി സുപ്രീം കോടതി രൂപീകരിക്കും.  സെർച്ച് കമ്മിറ്റിയുടെ  ശുപാർയിന്മേൽ നിലവിലെ സർവ്വകലാശാല നിയമപ്രകാരം രണ്ട് സർവ്വകലാശാല വിസി മാരെയും ഗവർണർ നിയമിക്കുമെന്നാണ് കോടതിയുടെ ഇന്നത്തെ നിരീക്ഷണം.


സർക്കാരിന് മേൽക്കൈയുള്ള അഞ്ച് അംഗ സേർച്ച്‌ കമ്മിറ്റി രൂപീകരിച്ച് അതിൽ ഭൂരിപക്ഷ അടിസ്ഥാനത്തിൽ  പാനൽ തയ്യാറാക്കാനുള്ള  സംസ്ഥാന സർക്കാരിന്റെ പുതിയ ഓർഡിനൻസിലെ  വ്യവസ്ഥ  സുപ്രീംകോടതി രൂപീകരിക്കുന്ന സെർച്ച്  കമ്മിറ്റിയിൽ ഉണ്ടാകില്ല. സേർച്ച്‌ കമ്മിറ്റി അംഗങ്ങൾക്ക് പാനൽ സമർപ്പിക്കാനുള്ള പൂർണ അധികാരം ഉണ്ടാകും. ഫലത്തിൽ വിസി നിയമനം പൂർണ്ണമായും ഗവർണറിൽ നിക്ഷിപ്തമാകുമെന്ന് ഉറപ്പാണ്.

Advertisment