/sathyam/media/media_files/2025/06/05/845RDXHzrGvlP9hHoeSQ.jpg)
തിരുവനന്തപുരം: വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമേല്‍ രാജ്യദ്രോഹകുറ്റം ചുമത്താനാകില്ലെന്ന് സുപ്രിം കോടതി. ദിവയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്റെയുംഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് ജേര്‍ണലിസം അംഗങ്ങളുടെയും അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ഒരു മാധ്യമപ്രവര്‍ത്തകന്റെ ലേഖനമോ വീഡിയോയോ എങ്ങിനെയാണ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്നതെന്നും കോടതി ചോദിച്ചു. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ തകര്‍ന്നതായുള്ള വാര്‍ത്തകള്‍ക്കെതിരായ പരാതിയില്‍ അസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസില്‍ സിദ്ധാര്‍ത്ഥ് വരദരാജനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കി. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയല്ലെന്നും ഈ പശ്ചാത്തലത്തില്‍ ബിഎന്‍എ സ്സെഷന്‍152 ചുമത്താനാകില്ലെന്നും കോടതിവ്യക്തമാക്കി.
വാര്‍ത്തകള്‍ തയ്യാറാക്കുന്നതിന്റേയോ വീഡിയോകള്‍ ചെയ്യുന്നതിന്റെയോ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ കേസുകളില്‍ അകപ്പെടണോ എന്നും സുപ്രിംകോടതി ചോദിച്ചു. ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണങ്ങള്‍.
ഒരുലേഖനം എങ്ങനെയാണ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പെട്ടെന്ന് നടപടിയെടുക്കേണ്ട വിധത്തില്‍ ഭീഷണിയാകുന്നതെന്ന് കോടതി ചോദിച്ചു. അതൊരു ലേഖനം മാത്രമാണെന്നും അനധികൃതമായി ആയുധങ്ങള്‍ കടത്തുന്നതിന്സമാനമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.