യൂണിവേഴ്സിറ്റികളിലെ വി.സി നിയമനത്തിന് ജഡ്ജിയുടെ കമ്മിറ്റി വന്നതോടെ തിരിച്ചടിയേറ്റത് സർക്കാരിന്റെ രാഷ്ട്രീയക്കളിക്ക്. ഇത്രയും കാലം വി.സി നിയമനത്തിന് തടയിട്ടത് സർക്കാർ. സുപ്രീംകോടതി രൂപീകരിച്ച കമ്മിറ്റിയിലും ഭൂരിപക്ഷം ഗവർണർക്ക്. സർക്കാരിന് താൽപര്യമുള്ളവരെ വി.സിയാക്കാനാവില്ല. ഇനി കേരളത്തിൽ വി.സിയാവുന്നത് കേന്ദ്രത്തിനും ഗവർണർക്കും വേണ്ടപ്പെട്ടവർ മാത്രം

എന്നാൽ റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണാക്കി സുപ്രീംകോടതി ഉത്തരവിട്ടതോടെ സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞു. ബംഗാളിലും സുപ്രീംകോടതി റിട്ട. ജ‍ഡ്ജിയെയാണ് സെർച്ച് കമ്മിറ്റി ചെയർമാനാക്കിയത്.

New Update
pinarai vijayan rajendra viswanath arlekar
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ്ചാൻസലർ നിയമനത്തിന് സുപ്രീംകോടതി ബംഗാൾ മോ‍ഡൽ തീരുമാനമെടുത്തത് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ്. വൈസ്ചാൻസലർ നിയമനങ്ങൾക്കുള്ള സെർച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്സിറ്റി സെനറ്റുകളുടെ പ്രതിനിധിയെ നൽകാതെ ഇത്രയും കാലം രാഷ്ട്രീയം കളിക്കുകയായിരുന്നു സർക്കാർ.

Advertisment

എന്നാൽ റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണാക്കി സുപ്രീംകോടതി ഉത്തരവിട്ടതോടെ സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞു. ബംഗാളിലും സുപ്രീംകോടതി റിട്ട. ജ‍ഡ്ജിയെയാണ് സെർച്ച് കമ്മിറ്റി ചെയർമാനാക്കിയത്.

സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ കമ്മറ്റി രൂപീകരിക്കുമെന്നും രണ്ടുപേർ ചാൻസിലറുടെ നോമിനി, രണ്ടുപേർ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി.


ഇതിനു പുറമെ യുജിസിയുടെ ഒരു പ്രതിനിധിയുമുണ്ടാവും. അതോടെ സെർച്ച്കമ്മിറ്റിയിൽ ഗവർണർക്ക് മൂന്നംഗങ്ങളുടെ മേൽക്കൈയുണ്ടാവും. കമ്മിറ്റിക്ക് മൂന്നു മുതൽ അഞ്ചുവരെ പേരുകളുള്ള പാനലോ, അഭിപ്രായ ഐക്യമില്ലെങ്കിൽ ഓരോ അംഗങ്ങൾക്കും വ്യത്യസ്ത പാനലുകളോ വി.സി നിയമനത്തിനായി ഗവർണർക്ക് നൽകാം. ഇതിൽ നിന്ന് ഗവർണർക്ക് തന്റെ വിവേചനാധികാരമുപയോഗിച്ച് ഒരാളെ നിയമിച്ചാൽ മതിയാവും.


പേരുകളുടെ മുൻഗണനാക്രമം പോലും പാലിക്കണമെന്നില്ല. സെർച്ച്കമ്മിറ്റിയിൽ ഗവർണറുടെ രണ്ട് പ്രതിനിധികളും യു.ജി.സിയുടെ പ്രതിനിധിയുമുള്ളതിനാൽ കേന്ദ്രസർക്കാരിനും ഗവർണർക്കും താത്പര്യമുള്ളവരെ അന്തിമപാനലിൽ ഉൾപ്പെടുത്തിക്കാൻ സാധിക്കും. ചുരുക്കത്തിൽ കേന്ദ്രവും ഗവർണറും ആഗ്രഹിക്കുന്നവരെ വി.സിയായി നിയമിക്കാൻ നിഷ്‍പ്രയാസം കഴിയുമെന്നതാണ് നിലവിലെ സ്ഥിതി.

ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ നേരത്തെ അറിയിച്ചിരുന്നത്. സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോർണി ജനറൽ കോടതിയില്‍ പറഞ്ഞത്. പിന്നാലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മറ്റി രൂപീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.


സെർച്ച്കമ്മിറ്റി പാനൽ മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രി ഈ പാനൽ ഗവർണർക്കും കൈമാറണം. എന്നാൽ വി.സി നിയമനാധികാരി ഗവർണറാണ്. അതിനാൽ സർക്കാരിന് ഇഷ്ടമുള്ളവരെ വി.സിയാക്കാൻ യാതൊരു വഴിയുമില്ല. സെർച്ച്കമ്മിറ്റി ദേശീയതലത്തിൽ പരസ്യം നൽകി അപേക്ഷകൾ സ്വീകരിച്ചാവും വി.സി നിയമനത്തിനുള്ള അന്തിമപാനലുണ്ടാക്കുക. 


സുപ്രീംകോടതി വി.സി നിയമനത്തിന് പാനലുണ്ടാക്കിയതോടെ ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി നിയമനത്തിനായി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് പ്രസക്തമല്ലാതായി മാറി. ഓർഡിനൻസിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിരുന്നില്ല. ഡിജിറ്റൽ സർവകലാശാലാ വി.സിനിയമനത്തിന് ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രീംകോടതി ഉത്തരവോടെ അപ്രസക്തമായി.

താത്കാലിക വി.സിമാരായ ഡോ.സിസാതോമസ്, ഡോ.ശിവപ്രസാദ് എന്നിവരുടെ നിയമനം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. സ്ഥിരം വി.സി നിയമനം പൂർത്തിയാവുന്നതുവരെ ഇവർക്ക് തുടരാം, മാത്രമല്ല, വി.സി നിയമനത്തിന് അപേക്ഷിക്കാനും ഇരുവർക്കും കഴിയും.


താത്കാലിക വി.സി നിയമനത്തിൽ ഗവർണറുടെ നിലപാട് തള്ളിയെങ്കിലും, പുനർനിയമന വിജ്ഞാപനങ്ങളുടെ നിയമപരമായ സാധുത പരിശോധിക്കുന്നതിലേക്ക് കോടതി കടന്നിട്ടില്ല. സ്‌തംഭനാവസ്ഥ പരിഹരിക്കുന്നതിനാണ് മുൻഗണന നൽകുന്നത്.


നിയമപരമായ വിഷയങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. താത്കാലിക വി.സി പ്രശ്‌നത്തിൽ സംസ്ഥാന സർക്കാർ ബലം പിടിക്കരുത്. സ്ഥിരം വി.സി നിയമനത്തിനാണ് ഊന്നൽ നൽകേണ്ടതെന്നും വ്യക്തമാക്കിയിരുന്നു.

Advertisment