/sathyam/media/media_files/2025/08/21/aritha-babu-shibina-vk-abin-varkey-2025-08-21-18-37-18.jpg)
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കൂട്ടങ്ങളുടെ ആരോപണങ്ങളില്‍ തട്ടി രാജിവച്ചതോടെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ഇനിയാര് എന്ന ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ തുടക്കമായി.
തെരഞ്ഞെടുപ്പ് വര്‍ഷത്തിലേയ്ക്ക് സംസ്ഥാനം കാലെടുത്ത് വച്ചതോടെ സംഘടനയെ ശക്തമായി ചലിപ്പിക്കാന്‍ കഴിയുന്ന നേതൃത്വം എന്ന ആലോചനയാണ് പാര്‍ട്ടിയില്‍ സജീവമാകുന്നത്.
അതിനിടെ യൂത്ത് കോണ്‍ഗ്രസിന് ഒരു വനിതാ അധ്യക്ഷ എന്തുകൊണ്ട് പാടില്ലെന്ന ചോദ്യം എഐസിസി തന്നെ ഉന്നയിച്ചതായി സൂചനയുണ്ട്. അങ്ങനെയെങ്കില്‍ നിലവിലെ വൈസ് പ്രസിഡന്‍റുമാരായ ഷിബിന വി.കെ, അരിതാ ബാബു എന്നീ പേരുകള്‍ പരിഗണിക്കപ്പെട്ടേക്കാം.
തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളാണ് നിലവിലുള്ളതെന്നതിനാല്‍ നിലവിലെ വൈസ് പ്രസിഡന്‍റുമാരില്‍ നിന്നുതന്നെ പ്രസിഡന്‍റിനെ കണ്ടെത്തേണ്ടി വരും. സംഘടനയില്‍ രണ്ടാമന്‍ അബിന്‍ വര്‍ക്കി ആണെങ്കിലും സംഘടനാ തലങ്ങളിലെ സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കപ്പെടുമ്പോള്‍ അബിന് സാധ്യത കുറവാണ്.
കെപിസിസി പ്രസിഡന്‍റും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റും ഒരേ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാകുന്നത് കോണ്‍ഗ്രസില്‍ പതിവുള്ളതല്ല.
നിര്‍ണായക കാലഘട്ടത്തില്‍ വനിതാ പ്രസിഡന്‍റ് എന്ന ആശയത്തിന് മുന്‍തൂക്കം ലഭിച്ചാല്‍ തീപ്പൊരി നേതാവായ ഷിബിനയ്ക്കുതന്നെ നറുക്കു വീണേക്കും. അരിതാ ബാബുവും ഒപ്പം പരിഗണിക്കപ്പെട്ടേക്കാം.