വനിതാ പ്രവര്‍ത്തകയെ പരിചയപ്പെട്ടാല്‍ ഉടന്‍ ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കും. പിന്നെ ചാറ്റായി.. വിളിയായി.. പരാതി പറഞ്ഞവരില്‍ മുതിര്‍ന്ന നേതാവിന്‍റെ മകളും ദേശീയ വനിതാ നേതാവിന്‍റെ സഹായിയും വരെ. കെഎസ്‌യു നേതാവ് ഗ്രൂപ്പിലിട്ടത് 'ഒട്ടും കൊള്ളില്ലാത്തവ'നെന്ന്. ആരോപണവിധേയനായ യുവ എംഎല്‍എ ആയ 'ചാറ്റര്‍ജി'ക്കെതിരെ തുരുതുരാ വെളിപ്പെടുത്തലുകള്‍ !

അത്യാവശ്യം പ്രൊഫൈല്‍ ഉള്ള സുന്ദരിമാരെ തെരഞ്ഞുപിടിച്ചാണ് ഇദ്ദേഹം ചാറ്റ് തുടങ്ങുന്നത്. ചാറ്റില്‍ വീണാല്‍ പിന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലേയ്ക്കാണ് ക്ഷണം.

New Update
chatting
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സാധാരണ കോണ്‍ഗ്രസ് നേതാക്കന്മാര്‍ അഹങ്കാരികളും തോന്ന്യാസക്കാരും കൊള്ളരുതാത്തവരുമായി മാറുന്നത് മന്ത്രിയായ ശേഷമോ ഒന്നോ രണ്ടോ തവണ എംപിയോ എംഎല്‍എയോ ഒക്കെ ആയ ശേഷമോ ആണ്. എംപിയും എംഎല്‍എയുമായി ആദ്യ ടേമില്‍ മികച്ച പ്രതിഛായ ആയിരിക്കും. രണ്ടാം ടേം മുതലാണ് വഷളാകുക.

Advertisment

ആരോപണവിധേയനായ യുവനേതാവിന്‍റെ കാര്യത്തില്‍ ഇതെല്ലാം നേരത്തേ സംഭവിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ കാലം മുതല്‍ തന്നെ അഹങ്കാരി എന്ന പേര് സമ്പാദിച്ചു. പിന്നെ മുതിര്‍ന്ന നേതാക്കള്‍ക്കുപോലും ഇല്ലാത്ത പല ദൂഷ്യങ്ങളും ഒപ്പം കൂടി.


കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറമുള്ള മറ്റു പല 'കലാപരിപാടികള്‍' വഴിയാണ് കക്ഷി ഫെയിം ആയത്. വനിതാ സഹപ്രവര്‍ത്തകരെ പരിചയപ്പെട്ടാല്‍ ഉടന്‍ 'ടെലഗ്രാം' ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപദേശിക്കുമത്രെ. ഏറെ സുരക്ഷിതവും വാട്സാപ്പിനെ അപേക്ഷിച്ച് കുറച്ചുകൂടി രഹസ്യാത്മകവുമാണ് ടെലഗ്രാം.


രാത്രി 10 മണി കഴിഞ്ഞാല്‍ പിന്നെ നേതാവ് തിരക്കിലായിരിക്കും. ഈ സമയത്താണ് വനിതാ സഹപ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുന്നത്. ചാറ്റ് തുടങ്ങിയാല്‍ പിന്നെ അതില്‍ പറയേണ്ടതും പറയരുതാത്തതും എന്തെന്ന് കക്ഷിയ്ക്ക് നിശ്ചയമില്ല. അങ്ങനെയാണ് സംഘടനയ്ക്കുള്ളില്‍ 'ചാറ്റര്‍ജി' എന്ന പേരു വീണത്.

അത്യാവശ്യം പ്രൊഫൈല്‍ ഉള്ള സുന്ദരിമാരെ തെരഞ്ഞുപിടിച്ചാണ് ഇദ്ദേഹം ചാറ്റ് തുടങ്ങുന്നത്. ചാറ്റില്‍ വീണാല്‍ പിന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലേയ്ക്കാണ് ക്ഷണം.

കോണ്‍ഗ്രസിലെ ഏറ്റവും ആദരണീയനായ നേതാവിന്‍റെ മകള്‍ക്കും ഒരിക്കല്‍ ചാറ്റര്‍ജിയുടെ ചാറ്റിന്‍റെ മണമറിയാന്‍ കഴിഞ്ഞു. അവര്‍ ഉടന്‍ തന്നെ മറ്റൊരു മുതിര്‍ന്ന നേതാവിനോട് വിവരം പറഞ്ഞു. ഒപ്പം അവരുടെ ചാറ്റില്‍ ഇയാളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. അതോടെ ആ വഴി അടഞ്ഞു.


പക്ഷേ വലുപ്പ ചെറുപ്പമില്ലാതെ നമ്മുടെ ചാറ്റര്‍ജി പണി തുടര്‍ന്നു. കേന്ദ്രത്തില്‍ നിന്നെത്തിയ ദേശീയ വനിതാ നിരീക്ഷകയുടെ സഹായിയായി ഒപ്പം വന്ന യുവതിയായിരുന്നു അടുത്ത 'ഇര'. അതും പിന്നീട് പരാതിയായി. അതാണ് പുതിയ 'ഇരകള്‍' തുറന്നു പറച്ചില്‍ നടത്തിയ ഉടന്‍ ചാറ്റര്‍ജിയുടെ കൈയ്യിലിരുപ്പ് ഹൈക്കമാന്‍റിനെ ബോധ്യപ്പെടുത്താനും നടപടിക്കും തീരുമാനമായത്. 


ഒരു മുന്‍ എംപിയുടെ പുത്രിയുമായും സൗഹൃദം സ്ഥാപിച്ചെങ്കിലും അതും അല്ലറ ചില്ലറ പരാതിയായി അവസാനിച്ചു. കെഎസ്‌യു ഗ്രൂപ്പില്‍ വനിതാ പ്രവര്‍ത്തക ഇന്ന് പരസ്യമായി ഇട്ട പോസ്റ്റ് 'ഒട്ടും കൊള്ളില്ലാത്തവന്‍' എന്നാണ്. 

എന്തായാലും ചാറ്റ് കളികളും അല്ലാത്ത കളികളും ഒക്കെ പുറത്താകും മുന്‍പ് അദ്ദേഹത്തിന് നേതാവാകാനും എംഎല്‍എ ആകാനും കഴിഞ്ഞു എന്നത് അദ്ദേഹത്തിനൊരു നേട്ടമാണ്. ഇനി ആ വഴി പോകേണ്ടി വരില്ലെന്ന് മാത്രം.

Advertisment