കാറും സ്കൂട്ടറുമൊക്കെ വാങ്ങാൻ അൽപ്പം കൂടി കാത്തിരിക്കൂ. കാർ വിലയിൽ കാൽലക്ഷം വരെ കുറയും. 28 ശതമാനമായ ജിഎസ്‌ടി 10 ശതമാനം കുറയ്ക്കാൻ കേന്ദ്രസർക്കാർ. വിവാഹ സീസൺ വരാനിരിക്കെ സ്വർണത്തിനും അൽപ്പം വിലകുറയും. മരുന്നുകൾക്കും അവശ്യ സാധനങ്ങൾക്കുമെല്ലാം നികുതിയും വിലയും കുറയും. ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് നികുതിയില്ലാതായേക്കും. വരാനിരിക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ പൂക്കാലം

സാധാരണക്കാർക്ക് ഗുണകരമായ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ജി.എസ്.ടി അഞ്ച് ശതമാനമായിരിക്കും. അതുവഴി മരുന്നുകളുടെ വിലയും വൻതോതിൽ കുറയും. മറ്റ് സ്റ്റാൻഡേർഡ് സാധനങ്ങളുടെ നികുതി 18 ശതമാനമാകും.

New Update
tax reduction
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കാറും സ്കൂട്ടറുമൊക്കെ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ബമ്പർ. വാഹനങ്ങളുടെ നികുതി (ജി.എസ്.ടി) 10 ശതമാനം കുറയുകയാണ്. ഇതോടെ വാഹനവിലയിൽ കാര്യമായ മാറ്റമുണ്ടാവും.


Advertisment

നിലവിൽ ചെറുകാറുകൾക്ക് (ഹാച്ച്ബാക്ക്) 28 ശതമാനമാണ് ജിഎസ്ടി. ഇത് 18 ശതമാനത്തിലേക്ക് മാറുമെന്നാണ് വിവരം. നിലവിലുള്ള 28 ശതമാനത്തിന്റെയും 12 ശതമാനത്തിന്റെയും ജി.എസ്.ടി സ്ലാബുകൾ 5%, 18% നിരക്കുകൾ ആയി മാറും. രാജ്യത്ത് വാഹന വിൽപന കുതിക്കാനും സാധാരണക്കാർക്ക് പോലും വിലക്കുറവിൽ വാഹനങ്ങൾ വാങ്ങാനും ഇത് സഹായിക്കും.


സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ജി.എസ്.ടി നിരക്കുകൾ ലളിതമാക്കി ലഘൂകരിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി സൂചന നൽകിയത്.

കഴിഞ്ഞദിവസം  ജി.എസ്.ടി  സ്ളാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിന് മന്ത്രിതല സമിതി അംഗീകാരം നൽകി. സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ കൂടി ഉൾപ്പെട്ട സമിതിയാണ് ഈ ശുപാർശ അംഗീകരിച്ചത്.

സാധാരണക്കാർക്ക് ഗുണകരമായ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ജി.എസ്.ടി അഞ്ച് ശതമാനമായിരിക്കും. അതുവഴി മരുന്നുകളുടെ വിലയും വൻതോതിൽ കുറയും. മറ്റ് സ്റ്റാൻഡേർഡ് സാധനങ്ങളുടെ നികുതി 18 ശതമാനമാകും.

ഹിതകരമല്ലാത്ത ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും 40 ശതമാനം നികുതിയാകും. ആഡംബര കാറുകൾക്കും 40 ശതമാനമാണ് നികുതി. സെപ്തംബർ അവസാനം നടക്കുന്ന ജി.എസ്.ടി കൗൺസിലിൽ അന്തിമ തീരുമാനമുണ്ടാകും.


പുതിയ നിർദേശം നടപ്പിലാകുമ്പോൾ നിലവിൽ 12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെയും നികുതി 18 ശതമാനമാകും.


നിലവിലുള്ള 5%, 12%, 18%, 28% സ്ളാബുകൾക്ക് പകരം 5%, 18% സ്ളാബുകൾ ഏർപ്പെടുത്താനാണ് തീരുമാനം. ഇതോടെ 12% സ്ളാബിലുള്ള ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് അഞ്ച് ശതമാനത്തിലേക്കും 28% സ്ളാബിലെ നിരക്ക് 18 ശതമാനത്തിലേക്കും താഴും.

വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിന്റെ ജി.എസ്.ടി പൂർണമായും ഒഴിവാക്കാനുള്ള നിർദേശവും മന്ത്രിതല സമിതി അവലോകനം ചെയ്തു. ഈ തീരുമാനം നടപ്പാക്കിയാൽ പ്രതിവർഷം 9,700 കോടി രൂപയുടെ വരുമാന നഷ്‌ടമാണ് പ്രതീക്ഷിക്കുന്നത്.

ജി.എസ്.ടി ഒഴിവാകുന്നതിന്റെ പ്രയാേജനം കമ്പനികൾ ഉപഭോക്താക്കൾക്ക് കൈമാറുന്നുവെന്ന് ഉറപ്പുവരുത്തും. പുകയില ഉത്പ്പന്നങ്ങൾക്ക് 204 ശതമാനം വരെ നികുതിയേർപ്പെടുത്തും.  


മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ, കരകൗശല സാമഗ്രികൾ, കാർഷികോത്പന്നങ്ങൾ, കീടനാശിനികൾ, വളം, എന്നിവ അടക്കം സാധാരണക്കാർക്ക് ആവശ്യമായി വരുന്ന ഭൂരിപക്ഷം ഉത്പന്നങ്ങളുടെയും വില കുറയും.


മലയാളികൾക്ക് ഏറ്റവും പ്രിയങ്കരമായ സ്വർണത്തിന് നികുതി അൽപ്പം കുറയും. നിലവിൽ മൂന്ന് ശതമാനം നികുതിയുള്ള സ്വർണം, പ്രഷ്യസ് ലോഹങ്ങളുടെ ജി.എസ്.ടി ഒരു ശതമാനത്തിലും താഴെയാകും. 0.25 ശതമാനം നികുതിയുള്ള ഡയമണ്ട്‌സ്, സെമി പ്രഷ്യസ് എന്നിവയുടെ നികുതിയും ഒരു ശതമാനത്തിലും കുറവാകും.

പുകയില, സിഗററ്റ്, പെപ്‌സി, കൊക്കോകോള പോലുള്ള ഏരിയേറ്റഡ് പാനീയങ്ങൾ തുടങ്ങിയ ആരോഗ്യത്തിന് ഹാനിയാകുന്ന ഉത്പന്നങ്ങളുടെ തീരുവ 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയരും. ഇവയുടെ സെസ് അടക്കമുള്ള മൊത്തം നികുതി ഇപ്പോഴത്തെ 88 ശതമാനമായി തുടരും.

നികുതി കുറയുന്നതിന്റെ ഗുണം ചെറുകാറുകൾ വാങ്ങുന്നവർക്കായിരിക്കും ലഭിക്കുക. ചെറുകാറുകളുടെ വൻ വിപണിയായിരുന്ന ഇന്ത്യയിലിപ്പോൾ ഉപഭോക്താക്കൾ കൂടുതലും വാങ്ങുന്നത് എസ്‍യുവികളാണ്.


4 മീറ്ററിൽ താഴെ നീളമുള്ളതും 1,200 സിസിവരെ എൻജിൻ ശേഷിയുള്ളതുമായ പെട്രോൾ, സിഎൻജി, എൽപിജി കാറുകൾക്ക് 29 ശതമാനമാണ് നികുതി. 28% ജിഎസ്ടിയും ഒരു ശതമാനം സെസും. ഇതാണ് 18 ശതമാനത്തിലേക്ക് കുറയാൻ പോവുന്നത്. 


എസ്‍യുവികൾക്കും മറ്റ് വലിയ കാറുകൾക്കും നികുതി 43-50% ആണ്. അതായത് 28% ജിഎസ്ടിയും ബാക്കി സെസും. ഈ കാറുകളെ 28% സ്ലാബ് ഒഴിവാക്കുമ്പോൾ 40% എന്ന പ്രത്യേക സ്ലാബിലേക്ക് മാറ്റാനാണ് സാധ്യത. ഇവയ്ക്കും ചെറിയ വിലക്കുറവ് ഉണ്ടായേക്കും.

ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് താഴുമ്പോൾ ചെറുകാറുകൾക്ക് ശരാശരി 25,000 രൂപ വിലക്കുറവിനാണ് സാധ്യത. ത്രീവീലറുകൾക്ക് നിലവിൽ 28% ആണ് ജിഎസ്ടി. അത് 18 ശതമാനമായി കുറയും.

നിലവിൽ ഹെൽത്ത്, ലൈഫ് തുടങ്ങിയ ഇൻഷുറൻസ് പ്രീമിയത്തിന് 18% ജിഎസ്ടി ഈടാക്കുന്നത് 5 ശതമാനമായേക്കുമെന്നാണ് സൂചന. നികുതിയൊഴിവാക്കുന്നതും പരിഗണനയിലാണ്.

Advertisment