/sathyam/media/media_files/2025/08/25/leader-connect-2025-08-25-14-38-55.jpg)
തിരുവനന്തപുരം: ടൈ കേരളയും കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ വച്ച് നടത്തുന്ന പരിപാടിയിൽ ആക്സിയ ടെക്‌നോളജി സ്ഥാപകനും സി ഈ ഓയും ആയ ജിജിമോൻ ചന്ദ്രനും പ്രമുഖ ടാക്സ് കുൺസൾട്ടൻസി സ്ഥാപനമായ റോയ് വർഗ്ഗീസ് ആൻഡ് അസോസിയേറ്റ്‌സ് മാനേജിങ് പാർട്ണറായ റോയ് വർഗീസ് എന്നിവർ പങ്കെടുക്കും.
സംരംഭകത്വത്തിൻ്റെയും നികുതി ഇതര വിഷയങ്ങളും പരിപാടിയിൽ ചർച്ചാ വിഷയങ്ങളാവും.സംരംഭകർക്കും പുതുതായി സംരഭകത്വത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്കും പരിപാടിയിൽ പങ്കെടുക്കാം.
ചർച്ചയും ചോദ്യോത്തര സെഷനും ഉൾപ്പെടുന്ന പരിപാടിയിൽ സൗജന്യ രെജിസ്ട്രേഷനിലൂടെ ആർക്കും പങ്കെടുക്കാം. ആഗസ്റ്റ് 27 നു തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ വൈകിട്ട് 4.30 ന് ആരംഭിക്കും. സൗജന്യ റെജിട്രേഷനായി സന്ദർശിക്കു: https://events.tie.org/LeaderConnect-JijimonChandran