/sathyam/media/media_files/2025/08/30/n-sangeeth-kumar-g-sukumaran-nair-2025-08-30-16-42-31.jpg)
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് എൻ.എസ്.എസ് നിലപാടിൽ വ്യക്തത വരുത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്ത്.
സംഗമത്തിന് രൂപപ്പെടുന്ന സമിതിയുടെ നേതൃത്വം പൂർണ്ണമായും രാഷ്ട്രീയ വിമുക്തമാവണമെന്നും എങ്കിൽ മാത്രമേ ഈ സംഗമം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാൻ കഴിയുകയൂളളുവെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ക്ഷേത്രത്തിൽ നിലനിന്നു പോരുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ നടത്താനാണ് സംഗമം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അത് നല്ലതാണെന്നും അദ്ദേഹം പറയുന്നു.
/filters:format(webp)/sathyam/media/media_files/2025/08/30/g-sukumaran-nair-statement-2025-08-30-17-29-23.jpg)
ഇക്കാര്യത്തിൽ എൻ.എസ്.എസ് നിലപാടിനെ വിമർശിച്ചുകൊണ്ടും അല്ലാതെയുമുള്ള പല അഭിപ്രായങ്ങളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച എൻ.എസ്.എസിന്റെ വിശദീകരണം നൽകേണ്ടി വരുന്നതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സർക്കാരിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എൻ.സംഗീത് കുമാർ രംഗത്ത് വന്നിരുന്നു. എന്നാൽ ഈ നിലപാട് തള്ളിയാണ് ജനറൽ സെക്രട്ടറി പത്രക്കുറിപ്പിറക്കിയിരിക്കുന്നത്.
അയ്യപ്പസംഗമം നടത്തുന്ന സംസ്ഥാന സർക്കാർ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാൻ മുൻപന്തിയിൽനിൽക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നായിരുന്നു സംഗീത് കുമാറിന്റെ പ്രതികരണം.
നായർ സർവീസ് സൊസൈറ്റിക്ക് സർക്കാരിൽ പൂർണവിശ്വാസ മാണ്. അത് നിലനിർത്തിക്കൊണ്ട് പോകുന്നതിലും ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലും തങ്ങൾക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല.
ഇത്തരത്തിലുള്ള ഒരു ആഗോള സംഗമം ശബരിമലയിലെ വികസനത്തിനും ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള വേദിയായും മാറും.
വിശ്വാസ സംരക്ഷണമാണ് എൻ.എസ്.എസിന്റെ മുഖ്യ അജണ്ട. അക്കാര്യത്തിലെല്ലാം സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെയാകും സർക്കാർ മുന്നോട്ട് പോകുകയെന്ന് തങ്ങൾക്ക് വിശ്വാസമുണ്ടെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
/filters:format(webp)/sathyam/media/media_files/2025/03/02/yskiwkqCWC6uGvaBgNCK.jpg)
എന്നാൽ പരിപാടിയിൽ രാഷ്ട്രീയമുണ്ടെന്ന് വ്യക്തമാക്കി യു.ഡി.എഫും ബി.ജെ.പിയും രംഗത്ത് വന്നിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി സതീശനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനുമാണ് വിമർശനവുമായി രംഗത്ത് വന്നിരുന്നത്.
2019ൽ ശബരിമലയിൽ സ്ത്രീ പ്രവേശനം നടത്തിയ പിണറായി സർക്കാരും സി.പി.എമ്മും പിന്നീട് മാപ്പപേക്ഷയുമായി വീട് കയറിയവരാണെന്നായിരുന്നു സതീശന്റെ വിമർശനം.
/filters:format(webp)/sathyam/media/media_files/2025/04/17/fPORlOkgLpTE4WelHbhH.jpg)
മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയെ തകർക്കാൻ നോക്കിയ ആളാണെന്നും മുഖ്യമന്ത്രി വിശ്വാസിയല്ലെന്നും വിശ്വാസിയല്ലാത്തവർ എന്തിന് പരിപാടി നടത്തുന്നുവെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ വിമർശനം. എന്നാൽ ഇതിനോടൊന്നും പ്രതികരിക്കാൻ എൻ.എസ്.എസ് നേതൃത്വം തയ്യാറായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us