/sathyam/media/media_files/2025/08/30/shabarimala-case-2025-08-30-17-10-46.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് മുൻകാലങ്ങളിലും ഭരണപ്രതിസന്ധി മറികടക്കാൻ ശബരിമലയെ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ഉപയോഗിച്ചത് ചൂണ്ടിക്കാട്ടി റിപ്പോർട്ടുകൾ പുറത്ത്.
1957- 59 കാലത്തെ ഒന്നാം ഇ.എം.എസ് സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ ബില്ലിനെതിരെ ക്രൈസ്തവ സഭകൾ തുറന്ന സമരവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് ആദ്യമായി സർക്കാർ ശബരിമലയെ ബുദ്ധിപരമായി ഉപയോഗിച്ചത്.
വിദ്യാഭ്യാസ ബില്ലിനെതിരെ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സമരം കൊടുമ്പിരിക്കൊള്ളുമ്പോൾ സമരത്തിൽ നിന്നും ഹിന്ദുക്കളെ അകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ശബരിമല തീവെപ്പുക്കേസിലെ അമ്പേഷണ റിപ്പോർട്ട് ഇഎംഎസ് സർക്കാർ 1957 ഡിസംബർ 12ന് നിയമസഭയുടെ മേശപ്പുറത്തുവെച്ചതെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
/filters:format(webp)/sathyam/media/media_files/2025/08/30/shabarimala-teevaippu-case-2025-08-30-17-13-47.jpg)
സി.ഐ.ഡി സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസായിരുന്ന കെ.കേശവമേനോന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.
1950ലെ പറവൂർ ടി.കെ നാരായണപിള്ള തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ശബരിമല അമ്പലം കത്തി നശിച്ചത്. 1950 ജൂൺ പതിന്നാലാം തീയതി ശാന്തിക്കാരൻ ശബരിമല ക്ഷേത്രത്തിൽ ചെന്നപ്പോൾ ശ്രീകോവിലും മണ്ഡപവും സ്റ്റോർ മുറിയും തീവെച്ച് നശിപ്പിച്ചതായും വിഗ്രഹം ഉടഞ്ഞുപോയി എന്നുമായിരുന്നു പോലീസ് റിപ്പോർട്ട്.
ക്രിസ്ത്യാനികളാണ് ക്ഷേത്രം തീവെച്ച് നശിപ്പിച്ചതെന്ന് അക്കാലത്ത് വ്യാപക പ്രചരണമുണ്ടായിരുന്നു. മന്നത്ത് പത്മനാഭനും കൂട്ടരും കോൺഗ്രസിനെതിരെ ഈ വിഷയം വ്യാപകമായി ഉന്നയിക്കുകയും ചെയ്തിരുന്നു.
സ്പെഷ്യൽ ബ്രാഞ്ച് ഡിഐജി കേശവമേനോൻ സമയപരിധിക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ടും സമർപ്പിച്ചു. പക്ഷേ അന്നത്തെ മന്ത്രിസഭ ഈ റിപ്പോർട്ടിൽ നടപടിയൊന്നും എടുത്തില്ല.
/filters:format(webp)/sathyam/media/media_files/2025/08/30/shabarimala-report-2025-08-30-17-15-24.jpg)
പിന്നീട് വന്ന സി.കേശവൻ, എ.ജെ ജോൺ, പട്ടം താണുപിള്ള, പനമ്പള്ളി ഗോവിന്ദമേനോൻ എന്നീ മന്ത്രിസഭകളൊന്നും അന്വേഷണ റിപ്പോർട്ട് പൊടിതട്ടി എടുത്തില്ല.
എന്നാൽ, ഏഴ് വർഷത്തിന് ശേഷം അധികാരത്തിലെത്തിയ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാർ വിദ്യാഭ്യാസ ബില്ലിനെതിരായ സമരത്തിൽ നട്ടംതിരിഞ്ഞപ്പോഴാണ് ശബരിമല ക്ഷേത്രം തീവെപ്പ് റിപ്പോർട്ട് പുറത്ത് വിട്ടത്.
റിപ്പോർട്ടിൽ ക്ഷേത്രത്തിന് തീവെച്ചതാരെന്ന കാര്യത്തിൽ ഖണ്ഡിതമായ കണ്ടെത്തൽ ഉണ്ടായിരുന്നില്ല. ക്രിസ്ത്യാനികളാണ് അമ്പലത്തിന് തീവെച്ചതെന്ന നിഗമനത്തിൽ കമ്മീഷൻ എത്തിച്ചേർന്നു. സംശയമുള്ള കുറെ ക്രിസ്ത്യാനികളുടെ പേരു വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തുതകയും ചെയ്തിതുന്നു.
വിദ്യാഭ്യാസ ബില്ലിനെതിരെ സമരം നടത്തുന്ന ക്രൈസ്തവ സമൂഹത്തെ പ്രത്യേകിച്ച് കത്തോലിക്കരെ നിശബ്ദരാക്കുക, ഒപ്പം സർക്കാരിനെതിരെ തിരിഞ്ഞു നിൽക്കുന്ന ഹിന്ദുക്കളെ, പ്രത്യേകിച്ച് മന്നത്തിനേയും ശങ്കറിനേയും ക്രിസ്ത്യാനനികൾെക്കതിരെ തിരിച്ചുവിടുക എന്നതായിരുന്നു ഇ.എം.എസിന്റെ ഗുഢലക്ഷ്യമെന്ന് അന്ന് വിലയിരുത്തപ്പെട്ടിരുന്നു.
ഇരുസമുദായങ്ങൾക്കിടയിൽ പരസ്പരം അവിശ്വാസം സൃഷ്ടിച്ച് മതസ്പർധ വളർത്താനാണ് കമ്യൂണിസ്റ്റുകാർ ശ്രമിച്ചതെന്ന് അന്ന് തന്നെ ആക്ഷേപം ഉയർന്നിരുന്നു.
1958ൽ ഇഎംഎസ് സർക്കാർ കാർഷികബന്ധ ബിൽ അവതരിപ്പിക്കുമ്പോൾ മന്നത്തിനെ നിശബ്ദനാക്കാനായിരുന്നു ശബരിമല അയ്യപ്പനെ കൂട്ടുപിടിച്ചത്.
പക്ഷേ, നമ്പൂതിരിപ്പാടിന്റെ തന്ത്രത്തിൽ മന്നം വീണില്ല. കാർഷിക ബന്ധ ബില്ലിനെതിരെ സജീവമായി രംഗത്തിറങ്ങിയ മന്നത്തിന് പിന്നിൽ ക്രൈസ്തവ സഭകൾ ഒറ്റക്കെട്ടായി അണിനിരക്കുകയും ചെയ്തു.
അന്നത്തെ രാഷ്ട്രീയ സാഹചര്യം അതിനെ വിമോചന സമരത്തിലേക്ക് എത്തിച്ചതോടെ 1959 ജൂലൈ 31 ന് കേന്ദ്ര സർക്കാർ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടു.
/filters:format(webp)/sathyam/media/media_files/2025/08/30/jayashankar-book-2025-08-30-17-19-08.jpg)
നിലവിലെ ആഗോള അയ്യപ്പ സംഗമം സി.പി.എമ്മിന് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ഭുരിപക്ഷ സമുദായത്തിന്റെ വോട്ട് തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിക്കുന്നുണ്ട്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന 2018 സെപ്റ്റംബർ 29ലെ സുപ്രീംകോടതി വിധി അന്ന് കേരളത്തിൽ കലാപസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്.
ഈ വിധി നിർബന്ധമായി നടപ്പാക്കാൻ ശ്രമിച്ച പിണറായി സർക്കാർ നേരിട്ട പൊല്ലാപ്പുകളും പിന്നാലെ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും കേരള രാഷ്ട്രീയം ഇനിയും മറന്നിട്ടില്ല.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ തോറ്റു തുന്നം പാടിയ സി.പി.എം പിന്നീട് വോട്ടറൻമാരുടെ വീടുകളിൽ നേരിട്ട് ചെന്ന് മാപ്പ് പറഞ്ഞതും പുതിയ കാഴ്ചയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us