ക്ഷേമസ്ഥാപനങ്ങളിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചു

New Update
ona kit

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം വെമ്പായം പഞ്ചായത്തിലെ ശാന്തിമന്ദിരം അഗതി മന്ദിരത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.

Advertisment

അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) വിഭാഗത്തിൽപെട്ട കുടുംബങ്ങൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഇക്കുറി ഓണത്തിന് 14 ഇനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യകിറ്റ് നൽകുന്നത്. 

സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, ക്ഷേമാശുപത്രികൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലെ അന്തേവാസികൾക്ക് 4 പേർക്ക് ഒന്ന് എന്ന ക്രമത്തിൽ കിറ്റ് വിതരണം ചെയ്യും. 

ഇതിനു പുറമെ ചെങ്ങറ സമരഭൂമിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് കൂടി കിറ്റ് നൽകും. ആകെ 6,14,217 കിറ്റുകളാണ് വിതരണം ചെയ്യുക.

Advertisment