New Update
/sathyam/media/media_files/7A6Tn6C5bJ0I8eMVZjnL.jpg)
കിളിമാനൂരില്‍ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടയില്‍ ഗ്യാസ് ചോര്‍ന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ ക്ഷേത്ര മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി അഴൂര്‍ പെരുങ്കുഴി മുട്ടപ്പലം ഇലങ്ക മഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49) ആണ് മരിച്ചത്.
Advertisment
കഴിഞ്ഞ മാസം 30ന് വൈകുന്നേരമായിരുന്നു അപകടം. ക്ഷേത്ര തിടപ്പള്ളിയില്‍ നിവേദ്യ പായസം പാചകം ചെയ്തശേഷം വീണ്ടും തിടപ്പള്ളിയില്‍ വിളക്കുമായി കയറിയപ്പോഴായിരുന്നു അപകടം. ഉടനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചിരുന്നു.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ ഉമാദേവി .മക്കള്‍ :ആദിത്യ നാരായണന്‍ നമ്പൂതിരി,ആരാധിക (തംബുരു ). സംസ്‌കാരം പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ നടക്കും.