/sathyam/media/media_files/2025/12/14/rajesh-2025-12-14-16-02-49.jpg)
തിരുവനന്തപുരം : കോർപ്പറേഷനിൽ വമ്പൻ വിജയമുണ്ടാക്കിയ ബി.ജെ.പി ഇരു മുന്നണികളെയും ഞെട്ടിച്ചുവെങ്കിലും ആര് മേയറാകണമെന്നതിൽ ഇതുവരെ തീരുമാനമായില്ല.
പാർട്ടിയിലെ മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടറിയുമായ വി.വി രാജേഷിനെ മേയറാക്കണമെന്ന വാദത്തിനാണ് പാർട്ടിയിൽ മുൻ തൂക്കം ലഭിച്ചിരിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/12/14/rajesh-sree-2025-12-14-16-06-02.jpg)
മുൻ ഡി.ജി.പിയായിരുന്ന ആർ.ശ്രീലേഖയെ മേയർ സ്ഥാനാർത്ഥിയായാണ് പാർട്ടി കളത്തിലിറക്കിയതെങ്കിലും ഭൂരിപക്ഷം ലഭിച്ചതോടെ രാഷ്ട്രീയമായി നീങ്ങാനാണ് ബി.ജെ.പിയുടെ തീരുമാനം.
ഇതോടെയാണ് വിവി രാജേഷിന് വഴിതുറന്നിട്ടുള്ളത്. നിലവിൽ 50 അംഗങ്ങളുള്ള ബി.ജെ.പിക്ക് ഒരംഗത്തെ കൂടി കൂടെക്കൂട്ടി നഗരഭരണം പിടിക്കണമോ എന്ന ആലോചനയും സജീവമാണ്.
പല കടമ്പകളും പിന്നിട്ടാണ് ബി.ജെ.പി കോർപ്പറേഷനിൽ 50 സീറ്റ് നേടിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രണ്ട് പ്രധാന നേതാക്കളുടെ ആത്മഹത്യയും ഒരു മുതിർന്ന നേതാവിന്റെ ഇടച്ചിലും പാർട്ടിയെ ്രപതിരോധത്തിലാക്കിയിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/29/bjp-rajeev-2025-11-29-21-29-21.png)
തിരുമല അനിൽ, ആനന്ദ്.കെ.തമ്പി എന്നിവർ വ്യത്യസ്ത വിഷയങ്ങൾ ഉയർത്തി ആത്മഹത്യ ചെയ്തപ്പോൾ സഹകരണ സംഘത്തിലെ പ്രശ്‌നങ്ങളുയർത്തി മുതിർന്ന നേതാവ് എം.എസ് കുമാർ ഇടഞ്ഞിരുന്നു.
/filters:format(webp)/sathyam/media/media_files/2025/08/09/bjp-flag-2025-08-09-12-42-31.jpg)
എന്നാൽ അനുനയവുമായി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ രംഗത്തിറങ്ങിയതോടെ കാര്യങ്ങൾ വഷളാകുന്നത് തടഞ്ഞു.
ഇതിന് പുറമേ ആർ.എസ്.എസ് സമ്പൂർണ്ണ ഏകോപനം നടത്തിയതും ഭരണവിരുദ്ധ വികാരം തങ്ങൾക്കനുകൂലമായി രൂപപ്പെട്ടതും ബി.ജെ.പി കൃത്യമായി മുതലെടുത്തതോടെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ചെയ്തു.
നിലവിലെ തിരഞ്ഞെടുപ്പിൽ വലിയ റോളുകൾ ഇല്ലാതിരുന്ന മുൻ സംസ്ഥാന പ്രസിഡന്റുമാരായ കെ.സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവർ പാർട്ടിയിൽ അപ്രസക്തരാവുകയും ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/12/14/mura-sura-2025-12-14-16-09-51.jpg)
തലസ്ഥാനത്ത് കാര്യങ്ങൾ സമ്പൂർണ്ണമായി നിർവഹിച്ച എസ്.സുരേഷ്, കരമന ജയൻ എന്നിവരാണ് സംസ്ഥാന അദ്ധ്യക്ഷന് താങ്ങായത്.
അതുകൊണ്ട് തന്നെ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കെ.സുരേന്ദ്രനും വി.മുരളീധരനും പുതിയ പദവികൾ നൽകാമെന്ന പാർട്ടിയുടെ ഉറപ്പിനെതിരെയും ഒരു വിഭാഗം എതിർപ്പുയർത്തിയിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/03/26/rdxOKPL9hZ7G9HeH99jG.jpg)
തലസ്ഥാനത്തുണ്ടാക്കിയ കുത്തിതിരിപ്പുകൾക്ക് പിന്നിൽ ഇവരുടെ ചില ആളുകൾ ഉണ്ടെന്നും ആരോപണമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us