രേഖകളിൽ തിരിമറി നടത്തി അഴിമതി നടത്തി, തിരുവനന്തപുരം കോർപ്പറേഷനിൽ റവന്യൂ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
1428682-untitled-1.webp

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി. കൊടപ്പനക്കുന്ന് സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടറെ സസ്പ്പെൻഡ് ചെയ്തു. രേഖകളിൽ തിരിമറി നടത്തി അഴിമതി നടത്തിയെന്നാണ് എൽ.എസ്.ജി.ഡി വിജിലൻസിന്റെ കണ്ടെത്തൽ. കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് വ്യാജ ഒക്യുപൻസീ സർട്ടിഫിക്കറ്റ് നൽകുന്ന വാർത്ത മീഡിയവൺ നൽകിയിരുന്നു.

Advertisment

തദ്ദേശ സ്വയംഭരണ വപ്പ്പിന്റെ ആഭ്യന്തര വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് നടപടി. ചുമതലയുള്ള ഉദ്യോഗസ്ഥൻ അവധിയായിരുന്നു ദിവസം അദ്ദേഹത്തിന്റെ കംപ്യൂട്ടർ പാസ്‌വേഡും യൂസർ നെയിമും ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് നൽകി തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തൽ. ചാർജ് ഓഫീസറുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി അനധികൃത കെട്ടിടങ്ങൾക്ക് ഉൾപ്പെടെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റുൾ നൽകിയതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഇത് സംബന്ധിച്ച ഫയലുകളും സോണൽ ഓഫീസിൽ നിന്നും പ്രധാന ഓഫീസിൽ നിന്നും വിജിലൻസ് സംഘം കണ്ടെടുത്തു. കഴിഞ്ഞ നവംബറിൽ ചാർജ് ഓഫീസർ കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഒരു അപേക്ഷയുടെ ഫയലിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരാതി.

Advertisment