തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ എത്തുന്നത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം നി​ല​നി​ൽ​ക്കെ​യാ​ണ് മോ​ദി​ക്ക് മു​മ്പെ അ​മി​ത് ഷാ ​എ​ത്തു​ന്ന​ത്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി എ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം നി​ല​നി​ൽ​ക്കെ​യാ​ണ് മോ​ദി​ക്ക് മു​ന്നെ അ​മി​ത് ഷാ ​എ​ത്തു​ന്ന​ത്.

New Update
bjp

  
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​എ​ത്തു​ന്നു.

Advertisment

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം നി​ല​നി​ൽ​ക്കെ​യാ​ണ് മോ​ദി​ക്ക് മു​ന്നെ അ​മി​ത് ഷാ ​എ​ത്തു​ന്ന​ത്.

ഈ ​മാ​സം 11 നാ​ണ് അ​മി​ത് ഷാ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ക. പ്ര​ധാ​ന​മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം സ​ന്ദ​ർ​ശി​ക്കു​ന്ന തീ​യ​തി അ​മി​ത് ഷാ ​ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും.

 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം നേ​ടി​യ ബി​ജെ​പി അം​ഗ​ങ്ങ​ളെ​യെ​ല്ലാം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി നേ​രി​ൽ കാ​ണു​ക​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും ചെ​യ്യും.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന വി​പു​ല​മാ​യ സ​മ്മേ​ള​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പു​റ​മെ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കും. 

കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ത​ദ്ദേ​ശ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ അ​മി​ത് ഷാ ​എ​ത്തു​ന്ന​തി​നെ ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ കാ​ണു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ ഷാ ​എ​ത്തു​ന്ന പ​രി​പാ​ടി വ​ലി​യ ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​നാ​ണ് സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ നീ​ക്കം.

Advertisment