എൻഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി 20യിൽ ഭിന്നത. പാർട്ടി വിടാനൊരുങ്ങി നേതാക്കളും പഞ്ചായത്ത് അംഗങ്ങളും. നടപടി സാബു എം ജേക്കബിന്റേത് ഏകപക്ഷീയമായ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി

New Update
sabu rajeev

കൊച്ചി: എൻഡിഎ മുന്നണിയിൽ ചേരാനുള്ള തീരുമാനത്തിന് പിന്നാലെ ട്വന്റി 20 പാർട്ടിയിൽ വൻ പ്രതിസന്ധി. എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പാർട്ടി വിടാൻ ഒരുങ്ങുകയാണ്. 

Advertisment

സംഘടനാ ചുമതലയുള്ളവർ ഉൾപ്പെടെയുള്ളവർ ഉടൻ കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. കിഴക്കമ്പലം പഞ്ചായത്തിലെ ചില ജനപ്രതിനിധികളും വരും ദിവസങ്ങളിൽ പാർട്ടി വിട്ടേക്കും.

അസംതൃപ്തരായ ഈ പ്രവർത്തകർക്ക് പൂർണ്ണ പിന്തുണ നൽകാനാണ് കോൺഗ്രസ് തീരുമാനം. ഇവരെ ഒപ്പം നിർത്തുന്നതിലൂടെ കുന്നത്തുനാട് നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. 

എന്നാൽ പാർട്ടിക്കുള്ളിൽ പടയൊരുക്കം നടക്കുന്നു എന്ന വാർത്തകളെ ട്വന്റി 20 കൺവീനർ സാബു എം. ജേക്കബ് തള്ളി. വളരെ കുറഞ്ഞ ശതമാനം ആളുകൾക്ക് മാത്രമേ അതൃപ്തിയുള്ളൂവെന്നും താൻ സീറ്റിന് വേണ്ടിയല്ല എൻഡിഎയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment