/sathyam/media/media_files/2026/01/22/sabu-m-jacob-2-2026-01-22-21-23-42.jpg)
കോട്ടയം: നയമസഭ പിടിക്കാന്‍ മിഷന്‍ 40 പ്രഖ്യാപിച്ച ബി.ജെ.പിക്കു കരുത്തു പകരാന്‍ ട്വന്റി ട്വന്റി. എറണാകുളം ജില്ലയിലും സമീപ നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിയുടെ വിജയ സാധ്യത ട്വന്റി ട്വന്റിയുടെ വരവോടെ വര്‍ധിക്കുമെന്നാണു പ്രതീക്ഷ.
കേരളത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങാണു ട്വന്റി ട്വന്റിയുടെ എന്‍.ഡി.എ പ്രവേശനം തുടക്കമിട്ടിരിക്കുന്നത്.
2015ലാണു ട്വന്റി ട്വന്റി രൂപീകരിച്ചത്. അക്കൊല്ലം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ മത്സരിച്ച് 19 ല്‍ 17 സീറ്റുകള്‍ നേടി അധികാരത്തില്‍ വരികയും ചെയ്തു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ മൂന്നു പഞ്ചായത്തുകളിലേക്കു കൂടി ട്വന്റി ട്വന്റിയുടെ സാന്നിധ്യം വ്യാപിപ്പിച്ചു. ഐക്കരനാട് പഞ്ചായത്തില്‍ 14 സീറ്റുകളും നേടി.
കുന്നത്തുനാട് പഞ്ചായത്തില്‍ 18 സീറ്റുകളില്‍ 11 എണ്ണം നേടി. മഴുവണ്ണൂര്‍ പഞ്ചായത്തില്‍ 19 ല്‍ 14 സീറ്റുകളും ട്വന്റി ട്വന്റി നേടി.
ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ മാത്രമാണു ഭരണം നിലനിര്‍ത്താനായത്. ഐക്കരനാട് പഞ്ചായത്തില്‍ 16 സീറ്റില്‍ മുഴുവന്‍ സീറ്റിലും വിജയിച്ചു.
ട്വന്റി ട്വന്റിയെ തുടച്ചുനീക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും സംഘടിതനീക്കം നടത്തിയ സാഹചര്യത്തിലാണു സാബു ജേക്കബിന്റെ പുതിയ നീക്കം.
നിയമസഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുന്ന ബി.ജെ.പിക്കു കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ബൂത്തുതലം വരെ എന്‍.ഡി.എ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്ന് അമിത് ഷാ നിര്‍ദേശിച്ചത്.
മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് അമിത് ഷാ നിര്‍ദേശം നല്‍കിയിരുന്നു. ബി.ജെ.പി തൊട്ടുകൂടാത്ത പാര്‍ട്ടിയാണെന്ന അവസ്ഥ ഇപ്പോള്‍ കേരളത്തിലില്ല. പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ട്.
പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി അതു പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശം ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടെയാണു ട്വന്റി ട്വന്റിയുടെ എന്‍.ഡി.എ പ്രവേശനത്തെ കാണുന്നത്. ഇക്കുറി അന്‍പതു സീറ്റുകളില്‍ ട്വന്റി ട്വന്റി മത്സരിക്കുമെന്നാണു സാബു ജേക്കബ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, നിയമസഭയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി സാബു ജേക്കബ് മത്സരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കുന്നത്തുനാട് സീറ്റ് സംവരണമായതിനാല്‍ അവിടെ മത്സരിക്കാന്‍ സാബുവിനു സാധിക്കില്ല.
പകരം മൂവാറ്റുപുഴയിലോ, കോതമംഗലത്തോ മത്സരിച്ചാല്‍ വിജയ സാധ്യത ഉണ്ടെന്നാണു ബി.ജെ.പി കണക്കുകൂട്ടല്‍. എന്നാല്‍, മത്സരിക്കുന്നതിനോട് സാബു ജേക്കബ് സമ്മതം പറയാന്‍ സാധ്യതയില്ല.
ഇന്നു മാധ്യമങ്ങളെ കണ്ടപ്പോഴും 'താന്‍ രാഷ്ട്രീയക്കാരനല്ല, വ്യവസായിയാണ്' എന്നാണു സാബു പറഞ്ഞത്. എന്നാല്‍, ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദം ഉണ്ടായാല്‍ സാബുവിനു മത്സരിക്കേണ്ടി വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us