കടുത്ത ഇടത് ഭരണ വിരുദ്ധ തരംഗത്തിലും പതറാതെ ട്വന്റി20

New Update
10371435-6163-46b5-8211-8acc867f091d

കിഴക്കമ്പലം :  കടുത്ത ഇടത് ഭരണവിരുദ്ധ തരംഗത്തിലും അടിപതറാതെ ട്വന്റി20 പാര്‍ട്ടി. കിഴക്കലം പഞ്ചായത്തിന്റെ ഭരണം മൂന്നാം വട്ടവും ട്വന്റി20 നിലനിറുത്തി. ഏത് വിധേയനെയും ട്വന്റി20യെ പരാജയപ്പെടുത്തുന്നതിന് കിഴക്കമ്പലത്ത് ഇടത് വലത് പാര്‍ട്ടികള്‍ രൂപീകരിച്ച 25 പാര്‍ട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ടിനെയ ജനം തള്ളിക്കളഞ്ഞു.

Advertisment

ട്വന്റി20ക്കെതിരെ എല്ലാ വാര്‍ഡിലും അപരന്മാരുടെ നീണ്ടനിരയ്ക്ക് പുറമെ കുന്നത്തുനാട് എം.എല്‍.എയുടെ നേതൃത്വത്തില്‍ പണവും മദ്യവും സുലഭമായി ഒഴുക്കി.ജയിച്ചല്‍ ഒരുലക്ഷം രൂപ വരെ നല്‍കുമെന്നാണ് ഇടത് വലത് പാര്‍ട്ടികളുടെ വാഗ്ദാനമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. കിഴമ്പലത്ത് 21-ല്‍ 14 സീറ്റ് നേടിയാണ് മൂന്നാം വട്ടവും അധികാരത്തില്‍ പാര്‍ട്ടിയെത്തുന്നത്. 

കഴിഞ്ഞ തവണത്തേതുപോലെ ഇക്കുറിയും ഐക്കരനാട് പഞ്ചായത്ത് തൂത്തുവാരി. കഴിഞ്ഞ തവണ 14 വാര്‍ഡ് ആയിരുന്നത് ഇക്കുറി 16 ആയി. 16-ലും വിജയക്കൊടി പാറിച്ചു. വാഴക്കുളം ബ്ലോക്കിലെ പുക്കാട്ടപടി,കിഴക്കമ്പലം ഡിവിഷനുകളും ട്വന്റി20 നിലനിറുത്തി. 

ആദ്യമായി മത്സരിച്ച തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ അക്കൗണ്ട് തുറക്കാന്‍ ട്വന്റി20ക്കായി. കൂടാതെ പൂത്തൃക്കയില്‍ ഏഴ്, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ ആറ് സീറ്റ്, തിരുവാണിയൂര്‍ പഞ്ചായത്തില്‍ 9 സീറ്റ്, തൊടുപുഴയിലെ മണക്കാട് പഞ്ചായത്തില്‍ ഒരുസീറ്റ്, വെങ്ങോല പഞ്ചായത്തിലെ 6 വാര്‍ഡും ഒരു ബ്ലോക്ക് ഡിവിഷനും പാര്‍ട്ടി കരസ്ഥമാക്കി. ഭരണത്തിലുണ്ടായിരുന്ന മഴുവന്നൂര്‍, കുന്നത്തുനാട് എന്നീ പഞ്ചായത്തുകളില്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. എങ്ങനെയും ഭരണത്തിലേറുക എന്നതല്ല പാര്‍ട്ടിയുടെ ലക്ഷ്യം. പരാജയവും പാര്‍ട്ടി സന്തോഷത്തോടെ സ്വീകരിക്കുന്നു. 

കേരളത്തിലെ മുഴുവന്‍ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുമെതിരെ ഒറ്റയ്ക്കാണ് പാര്‍ട്ടി മത്സരിച്ച്. മത്സരിച്ച എല്ലാ സീറ്റിലും മികച്ച വോട്ട് വിഹിതം പാര്‍ട്ടിക്ക് നേടാനായി.  കൊച്ചി കോര്‍പ്പറേഷനിലും പാര്‍ട്ടിക്ക് ലഭിച്ചത് മികച്ച വോട്ട് വിഹിതമാണ്. ട്വന്റി20 പാര്‍ട്ടി മുന്നോട്ട് വച്ച അഴിമതി രഹിത വികസന മുന്നേറ്റം ഇനിയും തുടരും.  ജനവിധിയെ മാനുക്കുന്നുവെന്നും, മുഴുവന്‍ ഫലപ്രഖ്യാപനവും വന്നതിനുശേഷം ഭാവി പരിപാടികള്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു.

Advertisment