2025ല്‍ കേരളത്തില്‍ കോവിഡ് ബാധിച്ച് 58 മരണം. ഇതുവരെ 8738 പേര്‍ കോവിഡ് ബാധിതരായി. സംസ്ഥാനത്ത് ഇപ്പോഴും രണ്ട് ആക്ടീവ് കേസുകള്‍

New Update
COVID

കോട്ടയം: സംസ്ഥാനത്തു നിന്നും കോവിഡിനെ ഇനിയും തുടച്ചു നീക്കാനായിട്ടില്ല. 2025ല്‍ ഇതുവരെ 8738 പര്‍ കോവിഡ് ബാധിതരായപ്പോള്‍ 58 മണങ്ങളും സംഭവിച്ചു. സംസ്ഥാനത്ത് ഇപ്പോഴും രണ്ട് ആക്ടീവ് കേസുകള്‍ ഉണ്ട്. 2025നു ശേഷം രാജ്യത്ത് 187 കോവിഡ് മരണങ്ങള്‍ സംഭവിച്ചു. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ കേരളത്തിലും രണ്ടാം സ്ഥാനം മഹാരാഷ്ട്രയുമാണ്. 46 പേര്‍ മഹാരാഷ്ട്രയി മരണപ്പെട്ടു.

Advertisment

26 മരണങ്ങൾ ഡല്‍ഹിയിലും ഉണ്ടായി. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ രാജ്യത്ത് 27 ആക്ടീവ് കേസുകള്‍ മാത്രമാണുള്ളത്. മൂന്നു മാസം മുന്‍പാണു രാജ്യത്തു വ്യാപനം വീണ്ടും സജീവമായത്.

കോവിഡിന്റെ പുതിയ വകഭേദമാണു രാജ്യത്തു പടര്‍ന്നത്. ഇന്ത്യയിലുടനീളം രോഗബാധയുള്ളവരില്‍ പുതിയ ഒമിക്രോണ്‍ വകഭേദമായ എക്‌സ്എഫ്ജിയുടെ സാന്നിധ്യം കണ്ടെത്തി. ഇതോടൊപ്പം ഒമിക്രോണ്‍ ഉപവകഭേദങ്ങളായ ജെഎന്‍1, എല്‍എഫ് 7, എക്‌സ്എഫ്ജി തുടങ്ങിയവ ഇന്ത്യയില്‍ പരക്കുന്നതായി  ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു.

Advertisment