വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്: രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും പ്രതിപ്പട്ടികയില്‍

കേസില്‍ ഇവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക

New Update
harshina scissor.

 കോഴിക്കോട്‌; പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടങ്ങിയ കേസില്‍ പുതുക്കിയ പ്രതിപ്പട്ടിക പോലീസ് നാളെ കോടതിയില്‍ സമര്‍പ്പിക്കും. രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയും ഉള്‍പ്പെടുത്തിയുള്ള പ്രതിപ്പട്ടികയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കുന്ദമംഗലം കോടതിയില്‍ നല്‍കുക

Advertisment

കേസില്‍ ഇവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.  2017 നവംബര്‍ 30ന് മെഡിക്കല്‍ കോളേജില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ സംഘത്തിലെ അംഗങ്ങളാണ് നിലവിലെ പ്രതിപ്പട്ടികയില്‍ ഉള്ളത്. പ്രതികളായ നാലുപേരെയും നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു.

ഈ ശസ്ത്രക്രിയയ്ക്കിടെയാണു ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന പോലീസ് കണ്ടെത്തല്‍ ജില്ലാതല മെഡിക്കല്‍ ബോര്‍ഡ് തള്ളിയെങ്കിലും തുടര്‍ നടപടികളുമായി മുന്നോട്ടു പോകാം എന്നായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം മെഡിക്കല്‍ കോളേജ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചുമാസം കൊണ്ടാണു പോലീസ് അന്വേഷണം നടത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്.

kozhikkode
Advertisment