റഷ്യയില്‍ യുദ്ധത്തില്‍ പരിക്കേറ്റ രണ്ട് മലയാളി യുവാക്കള്‍ നാട്ടിലേക്ക്; ഇരുവരും ഇന്ത്യന്‍ എംബസിയിലെത്തി

പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇവര്‍ക്കു താല്‍ക്കാലിക യാത്രാരേഖകള്‍ നല്‍കും. ജനുവരി 3നാണ് ആർമി സെക്യൂരിറ്റി ഹെൽപർ ജോലിക്കായി ഇവർ റഷ്യയിലേക്ക് പോയത്. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
indian embassy moscow

തിരുവനന്തപുരം: റഷ്യയിലെ യുദ്ധത്തില്‍ പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനും പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും ഉടൻ നാട്ടിലേക്കു മടങ്ങും.  ഇരുവരും മോസ്കോയിലെ ഇന്ത്യൻ എംബസിയിലെത്തി.  

Advertisment

 ഇരുവർക്കും റഷ്യൻ-യുക്രെയിൻ യുദ്ധത്തിൽ പരിക്കേറ്റിരുന്നു. റിക്രൂട്ടിംഗ് ഏജൻസിയുടെ തട്ടിപ്പിനിരയായി യുദ്ധഭൂമിയിലെത്തിയ ഇരുവരുടെയും ദുരവസ്ഥ നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിലെ യുദ്ധഭൂമിയിൽ എത്തിയിരുന്നു.  

പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇവര്‍ക്കു താല്‍ക്കാലിക യാത്രാരേഖകള്‍ നല്‍കും. ജനുവരി 3നാണ് ആർമി സെക്യൂരിറ്റി ഹെൽപർ ജോലിക്കായി ഇവർ റഷ്യയിലേക്ക് പോയത്.