/sathyam/media/media_files/2025/01/31/yCrFNksXncBBUqCEGj9N.jpg)
തിരുവനന്തപുരം: പുലർച്ചെ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ബാലരാമപുരം മിഡാനൂർക്കോണം നെല്ലിവിള സ്വദേശി ശ്രീതുവാണ് പാലക്കാടുനിന്ന് അറസ്റ്റിലായത്.
ശ്രീതുവിന്റെ മകൾ ദേവേന്ദുവിനെയാണ് വാടകയ്ക്കു താമസിക്കുന്ന കോട്ടുകാൽകോണം വാറുവിള വീട്ടിലെ കിണറ്റിൽ ജനുവരി 30ന് മരിച്ചനിലയിൽ കണ്ടെത്തിയത്.
ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ (24) ബാലരാമപുരം പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ നുണ പരിശോധന നടത്തിയപ്പോഴാണ് ശ്രീതുവിന്റെ പങ്ക് വ്യക്തമായത്.
ശ്രീതു നുണ പരിശോധനയ്ക്ക് വിസമ്മതിച്ചിരുന്നു. ശ്രീതുവിന്റെ ഭർത്താവ് ശ്രീജിത്തല്ല ദേവേന്ദുവിന്റെ അച്ഛനെന്നു ഡിഎൻഎ പരിശോധനയിൽ വ്യക്തമായി.
ഭർത്താവ് ശ്രീജിത്തുമായി അകൽച്ചയിലായിരുന്ന ശ്രീതുവും മക്കളും, മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് കഴിഞ്ഞിരുന്നത്.
ഹരികുമാറിന് ശ്രീതുവിന്റെ കുഞ്ഞുങ്ങളെ ഇഷ്ടമല്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദേവേന്ദുവിനെയും മൂത്ത സഹോദരിയെയും പലവട്ടം ഹരികുമാർ ഉപദ്രവിച്ചിട്ടുണ്ട്.
ശ്രീതുവിന്റെ അച്ഛൻ ഉദയകുമാറിന്റെ മരണഅടിയന്തിരത്തിൽ പങ്കെടുക്കാൻ ശ്രീജിത്ത് വീട്ടിലെത്തിയ ദിവസമാണ് കൊലപാതകം നടന്നത്.
രാവിലെ 5 മണിയോടെ ശ്രീതു ശുചിമുറിയിൽ പോയ സമയത്താണ് അവരുടെ മുറിയിൽ കിടന്ന ദേവേന്ദുവിനെ എടുത്ത് കിണറ്റിലിട്ടതെന്ന് ഹരികുമാർ പൊലീസിനു മൊഴി നൽകി.