/sathyam/media/media_files/2024/12/29/rIvkpnjbzN9Zud5S09vg.jpg)
ആലപ്പുഴ: കഞ്ചാവ് കേസിൽ മകനെ എക്സൈസ് അറസ്റ്റ് ചെയ്തില്ലെന്ന വാദം പൊളിഞ്ഞിട്ടും മാധ്യമങ്ങളോടുളള അരിശം തീരാതെ കായംകുളം എം.എൽ.എ യു.പ്രതിഭ.
മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കുന്നതിന് എതിരെ കേരളാ വർക്കിങ്ങ് ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധം അറിയിച്ചിട്ടും ഫേസ് ബുക്കിൽ വീണ്ടും പരിഹാസ പോസ്റ്റുമായി യു.പ്രതിഭ രംഗത്തി.
മഞ്ഞുളള സ്ഥലത്ത് നിൽക്കുന്ന വിഡിയോ ദൃശ്യത്തിനൊപ്പമാണ് മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും പരിഹസിക്കുന്ന പോസ്റ്റ് നൽകിയിരിക്കുന്നത്.
/sathyam/media/media_files/2024/12/29/mla-u-prathiba-1.webp)
''വേണമെങ്കിൽ ഒരു ബ്രേക്കിങ്ങ് ന്യൂസ് ആകാം, പക്ഷേ പുക അല്ല മഞ്ഞാണ് verum mist. ഒരു പുകമറ വാർത്ത'' ഇതാണ് പ്രതിഭ എം.എൽ.എ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്.
എന്നാൽ എക്സൈസ് മകനെ പ്രതി ചേർത്തിട്ടില്ല, എവിടെയും നൽകാത്ത എഫ്.ഐ.ആർ മാധ്യമങ്ങൾക്ക് എങ്ങനെ കിട്ടി തുടങ്ങിയ വാദങ്ങളൊന്നും ഇന്നത്തെ പരിഹാസപോസ്റ്റിലില്ല എന്നത് ശ്രദ്ധേയമാണ്.
എക്സൈസ് കേസ് എടുത്തിട്ടേയില്ല എന്ന യു.പ്രതിഭയുടെ വാദങ്ങളെ പൊളിക്കുന്നതായിരുന്നു ഇന്നലെ പുറത്തുവന്ന എഫ്.ഐ.ആർ. എക്സൈസ് കേസിൽ ഒൻപതാം പ്രതിയാണ് യു.പ്രതിഭ എം.എൽ.എയുടെ മകൻ കനിവ്.
മകൻ കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ സിഗരറ്റോ മറ്റൊ വലിച്ചതിൻെറ പേരിലാകും എക്സൈസ് ചോദ്യം ചെയ്തതെന്നും ചാനലുകളുടെ റേറ്റിങ്ങ് വർദ്ധിപ്പിക്കാൻ റിപോർട്ടർമാർ സ്വന്തം വീട്ടിലെ അമ്മയേയോ സഹോദരിയയോപറ്റി വാർത്ത കൊടുക്കുന്നതാണ് നല്ലതെന്നും പ്രതിഭ ഇന്നലെ പരിഹസിച്ചിരുന്നു.
ശനിയാഴ്ച വൈകിട്ട് 3മണിയോടെ തകഴി വിരിപ്പാലയിൽ നിന്നാണ് കഞ്ചാവുമായി യു.പ്രതിഭ യുടെ മകൻ കനിവ് ഉൾപ്പടെ ഒൻപതുപേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്.
മൂന്ന് ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, നടുഭാഗത്ത് സുഷിരമിട്ട പ്ലാസ്റ്റിക് കുപ്പി,പപ്പായയുടെ പച്ച തണ്ട് എന്നിവ സംഘത്തിൽ നിന്ന് പിടിച്ചെടുത്തതായും എക്സൈസിൻെറ എഫ്.ഐ.ആറിൽ പറഞ്ഞിരുന്നു.
/sathyam/media/media_files/2024/12/30/ibmfB0XBhrRlJy8Onn6c.jpg)
എഫ്.ഐ.ആർ പുറത്തുവന്നശേഷവും മാധ്യമങ്ങളെ അപഹസിച്ച പ്രതിഭ വാർത്ത നൽകിയ മാധ്യമ പ്രവർത്തകരെ ചെറ്റകളെന്നും വിളിച്ചിരുന്നു.
മാധ്യമ പ്രവർത്തകർക്കെതിരായ യു.പ്രതിഭ എം.എൽ.എമാരുടെ അധിക്ഷേപത്തിനെതിരെ
കെ.യു.ഡബ്ള്യു.ജെ ആലപ്പുഴ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
മുൻപും എതിരായ വാർത്തകൾ വന്നപ്പോഴെല്ലാം മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ചിട്ടുളള പ്രതിഭ അത് ആവർത്തിക്കുന്നതാണ് പത്രപ്രവർത്തക യൂണിയനെ പ്രതിഷേധത്തിന് നിർബന്ധിതമാക്കിയത്.
മാധ്യമ പ്രവർത്തകർക്കെതിരായ യു പ്രതിഭ എംഎൽഎയുടെ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും കേരള പത്രപ്രവർത്തക യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി പരാതി നൽകും.
ജാതി അധിക്ഷേപം അടക്കമുള്ള അപകീർത്തികരമായ പരാമർശത്തിൽ പത്രപ്രവർത്തക യൂണിയൻ അപലപിച്ചു.
യു പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവുമായി പിടികൂടി എന്ന വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകന്റെ കുടുംബത്തെ അടക്കം അധിക്ഷേപിച്ച എം.എൽ.എയുടെ നടപടി ഒരു ജനപ്രതിനിധിക്ക് ചേരാത്തതാണ്.
ആദ്യം വ്യാജ വാർത്ത എന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച എംഎൽഎ പിന്നീട് വസ്തുത പുറത്തുവന്നപ്പോഴും മാധ്യമങ്ങളെ പഴിചാരാനാണ് ശ്രമിച്ചത്. അധിക്ഷേപ പരാമർശത്തിന് ഇരയായ മാധ്യമപ്രവർത്തകർക്ക് നിയമ സഹായം നൽകാനും കേരള പത്രപ്രവർത്തക യൂണിയൻ തീരുമാനിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us