ആലുവ യു.സി കോളേജിൽ കെ.എസ്.യു പ്രതിഷേധം അക്രമാസക്തം; പ്രിൻസിപ്പാളിന് നേരെ കരി ഓയിൽ ഒഴിക്കാൻ ശ്രമം, 10 പേർ അറസ്റ്റിൽ

New Update
uc-college

കൊച്ചി: ആലുവ യു.സി കോളേജിൽ പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കോളേജ് പ്രിൻസിപ്പാളിന് നേരെ കരി ഓയിൽ ഒഴിക്കാൻ ശ്രമം നടന്നതോടെയാണ് സമരം സംഘർഷത്തിൽ കലാശിച്ചത്. 

Advertisment

സ്ഥലത്തെത്തിയ പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചത് പോലീസും വിദ്യാർത്ഥികളും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് നയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പത്തോളം കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികളെ നീക്കം ചെയ്യുന്നതിനിടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റിട്ടുണ്ട്. 

അച്ചടക്ക നടപടിയുടെ ഭാഗമായി കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുക്കില്ലെന്ന നിലപാടിൽ അധികൃതർ ഉറച്ചുനിന്നതാണ് പ്രതിഷേധം ശക്തമാകാൻ കാരണമായത്. നിലവിൽ കോളേജ് പരിസരത്ത് പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

Advertisment