കാലടി സർവ്വകലാശാലയിൽ 'ഉടലും ഉടുപ്പും' പ്രദർശനം തിങ്കളാഴ്ച തുടങ്ങും

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
d

കാലടി: കേരളീയമായ പരമ്പരാഗത വസ്ത്രവൈവിദ്ധ്യങ്ങളുടെ ചരിത്രവും പൈതൃകവും പരിചയപ്പെടുത്തുന്നതിനും മലയാളക്കരയുടെ നെയ്ത്തുപാരമ്പര്യത്തെ അടുത്തറിയുന്നതിനുമായി കാലടി സംസ്കൃത സർവ്വകലാശാല അവസരമൊരുക്കുന്നു. അഞ്ചു ദിവസം നീളുന്ന 'ഉടലും ഉടുപ്പും' എന്ന പ്രദർശനത്തിന് തിങ്കളാഴ്ച തുടക്കമാകും.

Advertisment

സർവ്വകലാശാലയിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ വസ്ത്രപാരമ്പര്യങ്ങളെ (Dressed-up Bodies in Kerala) ആസ്പദമാക്കി സംഘടിപ്പിക്കുന്നതാണ് പ്രദർശനമെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ ജെലീഷ് പീറ്റർ പറഞ്ഞു. തത്സമയ തുണിനെയ്ത്തടക്കം വൈവിധ്യമാർന്ന പരിപാടികൾ പ്രദർശനത്തിന്റെ ഭാഗമായുണ്ട്. 

publive-image


സർവ്വകലാശാല മുഖ്യക്യാമ്പസിലുള്ള കനകധാര മ്യൂസിയത്തിൽ നടക്കുന്ന പരിപാടികളിൽ കേരളത്തിലെ വസ്ത്രപാരമ്പര്യ ങ്ങളുടെ ചരിത്രവും, പ്രാചീനകാലത്തെ ചില തെളിവുകളും മധ്യകാലത്തെ ശില്പങ്ങളും മാതൃക കളും ചുമർചിത്രങ്ങളും കൊളോണിയൽ ഫോട്ടോഗ്രാഫുകളും പ്രദർശിപ്പിക്കും.


കേരളത്തിലെ വസ്ത്രപാരമ്പര്യങ്ങളെക്കുറിച്ച് മ്യൂസിയോളജിക്കലും ചരിത്രപരവുമായ നിരീക്ഷണങ്ങൾ പണ്ഡിതരും വിദ്യാർത്ഥികളും പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരി ക്കുന്ന ശില്പശാലയിൽ പങ്കുവയ്ക്കും. 

കേരള ഖാദി ബോർഡിന്റെ നേതൃത്വത്തിൽ, തുണിനെയ്യുന്നതു നേരിട്ട് കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സർവ്വകലാശാലയിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസ് കോ-ഓർഡിനേറ്റർ പ്രൊഫ. എൻ.ജെ. ഫ്രാൻസിസ് പരിപാടികൾക്ക് നേതൃത്വം നൽകും.

publive-image

രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രദർശനസമയം. 17ന് രാവിലെ 11ന് രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്  ഉദ്ഘാടനം നിർവ്വഹിക്കും. കഴിഞ്ഞ വർഷത്തെ പ്രദർശനത്തിന്റെ മ്യൂസിയം കാറ്റലോഗ് ചടങ്ങിൽ പ്രകാശനം ചെയ്യും. ചരിത്രാതീത കാലത്തെ പുരാവസ്തുശേഖരണത്തിൽ പ്രതിഭ തെളിയിച്ച എ.കെ. അലിയെ ആദരിക്കും. 

പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശില്പശാലയിൽ ഡോ. വിനിൽ പോൾ, അനഘ പി.ജെ, കൃഷ്ണപ്രിയ രാജീവ്, ഡോ. എൻ.ജെ. ഫ്രാൻസിസ്, ഡോ. കെ.എം. ഷീബ, അപർണ ഗോപാൽ കെ, ഷെഫറീൻ പി.വി, ശ്രീഹരി കെ. പിള്ള, അനുജ എം. രാംദാസ്, അനഘ എം എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രദർശനം 21ന് സമാപിക്കും.

Advertisment