ഭൂരിപക്ഷം നേടിയിട്ടും യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കില്ല. എരുമേലി പഞ്ചായത്തില്‍ അസാധാരണ പ്രതിസന്ധി. പ്രസിഡന്റായി നിര്‍ത്താന്‍ യു.ഡി.എഫില്‍ ആളില്ല

നിലവില്‍ പന്ത്രണ്ട് സീറ്റുകളില്‍ യു.ഡി.എഫ്. അഞ്ചു സീറ്റില്‍ എല്‍.ഡി.എഫ് രണ്ടു സീറ്റില്‍ എന്‍.ഡി.എ, അഞ്ചിടത്ത് സ്വതന്ത്രര്‍ എന്ന നിലയിലാണു ലീഡ്

New Update
udf kerala11

കോട്ടയം: ഭൂരിപക്ഷം നേടിയിട്ടും യു.ഡി. എഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കില്ല. എരുമേലി പഞ്ചായത്തില്‍ യു.ഡി.എഫില്‍ അസാധാരണ പ്രതിസന്ധി. 24 വാര്‍ഡുകള്‍ ഉള്ള വലിയ പഞ്ചായത്താണ് എരുമേലി. കഴിഞ്ഞ തവണ ഒട്ടേറെ അട്ടിമറികള്‍ കണ്ട എരുമേലിയില്‍ ഇക്കുറി യു.ഡി.എഫിനു വ്യക്തമായ ആധിപത്യമുണ്ട്.

Advertisment

നിലവില്‍ പന്ത്രണ്ട് സീറ്റുകളില്‍ യു.ഡി.എഫ്. അഞ്ചു സീറ്റില്‍ എല്‍.ഡി.എഫ് രണ്ടു സീറ്റില്‍ എന്‍.ഡി.എ, അഞ്ചിടത്ത് സ്വതന്ത്രര്‍ എന്ന നിലയിലാണു ലീഡ്. നിലവില്‍ 19 സീറ്റുകളിലെ അന്തിമ ഫലമാണ് പുറത്തു വന്നത്.


എട്ടിടത്ത് യു.ഡി.എഫ് വിജയിച്ചു. അഞ്ചിടത്ത് എല്‍.ഡി.എഫും നാലിടത്ത് സ്വതന്ത്രരും വിജയിച്ചു. രണ്ടിടത്ത് എന്‍.ഡി.എയും വിജയിച്ചു. ഫലം അറിയാന്‍ കാത്തിരിക്കുന്ന വാര്‍ഡുകളില്‍ ഒരിടത്ത് മാത്രണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്.


അതേസമയം, എരുമേലി പഞ്ചായത്തില്‍ യു.ഡി.എഫിന് തിരിച്ചടിയായത് പ്രസിഡന്റ് സ്ഥാനത്തേക്കു നിര്‍ത്താന്‍ ആളില്ലെന്നതാണ്. ഇവിടെ പട്ടിക വര്‍ഗ വിഭാഗത്തിനാണു പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിരിക്കുന്നത്.

എന്നാല്‍, യു.ഡി.എഫില്‍ പട്ടികവര്‍ഗ സംവരണത്തില്‍ മത്സരിച്ച രണ്ടു സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. ഇതോടെ ഭൂരിപക്ഷം കിട്ടിയിട്ടും ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലാണു യു.ഡി.എഫ്.  ബി.ജെ.പി, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി വിജയിച്ച രണ്ടു പേരിലൊരാള്‍ പ്രസിഡന്റാകും.

Advertisment