ജില്ലകളിൽ യു.ഡി.എഫ് മുന്നേറ്റം. പത്തനംതിട്ടയിൽ മിന്നും ജയവുമായി ഐക്യമുന്നണി. ജില്ലാ പഞ്ചായത്തും കോർപ്പറേഷനും തിരിച്ചു പിടിച്ച് യു.ഡി.എഫ്. ഏറ്റവും കൂടുതൽ വോട്ട് നേടിയ ജില്ലാ പഞ്ചായത്ത് ഡിവിഷനായി റാന്നി അങ്ങാടി സീറ്റ്. പോൾ ചെയ്തതിന്റെ 65 ശതമാനം വോട്ടും യു.ഡി.എഫിന്

New Update
UDF

തിരുവനന്തപുരം : തദ്ദേശത്തിരഞ്ഞെടുപ്പിൽ പോയ ജില്ലകൾ തിരിച്ചു പിടിച്ച് യു.ഡി.എഫ് മുന്നേറ്റം. എക്കാലത്തും കോൺഗ്രസിനെയും മുന്നണിയെയും സംരക്ഷിച്ചു നിർത്തിയ പത്തനംതിട്ട കഴിഞ്ഞ പത്ത് വർഷമായി സി.പി.എം കൈയ്യടക്കിയിരുന്നു. കഴിഞ്ഞ തവണ ഒരു എം.എൽ.എയെ പോലും ജില്ലയിൽ നിന്നും യു.ഡി.എഫിന് ലഭിച്ചില്ല. എന്നാൽ ഇത്തവണത്തെ തദ്ദേശത്തിരഞ്ഞെടുപ്പിൽ ജില്ല കൃത്യമായ സൂചനയാണ് നൽകുന്നത്.

Advertisment

udf

പത്തനംതിട്ട ജില്ലാ പഞ്ചായത്തും മുൻസിപ്പൽ കോർപ്പറേഷനും ഭൂരിഭാഗം ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളും തിരിച്ചു പിടിച്ചാണ് യു.ഡി.എഫിന്റെ തേരോട്ടം. ജില്ലാ പഞ്ചായത്തിൽ ഏറെ പ്രത്യേകതകൾ നിറഞ്ഞ തിരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നത്. ഇതുവരെ യു.ഡി.എഫ് ജയിക്കാത്ത മല്ലപ്പള്ളി ഡിവിഷൻ എൽ.ഡി.എഫിൽ നിന്നും തിരിച്ചു പിടിച്ചാണ് യു.ഡി.എഫ് പകവീട്ടിയത്.

മല്ലപ്പള്ളി ഡിവിഷനിൽ മത്സരിച്ച ബിജു.ടി. ജോർജ്ജാണ് സി.പി.എമ്മിനെ ഞെട്ടിച്ചു കൊണ്ട് എൽ.ഡി.എഫിന്റെ കോട്ട പൊളിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 400ൽപ്പരം വോട്ടുകൾക്കാണ് അദ്ദേഹം ആദ്യമായി വിജയിച്ചു കയറിയത്. മറ്റൊരു പ്രത്യേകത ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിന്റെ 65 ശതമാനം നേടി റിക്കോർഡ് വിജയം കൊയ്ത സ്ഥാനാർത്ഥിയും പത്തനംതിട്ടക്കാരൻ തന്നെയാണ്. റാന്നി അങ്ങാടി ഡിവിഷനിൽ നിന്നും വിജയിച്ച ആരോൺ ബിജിലി പനവേലിക്ക് 11,859 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്.

 ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷവും ഇതു തന്നെയാണ്. അങ്ങാടി ഡിവിഷനിൽ മൊത്തം പോൾ ചെയ്ത 34,411 വോട്ടിൽ 21,226 വോട്ട് നേടിയാണ് ആരോൺ റെക്കോഡിട്ടത്. എൽഡിഎഫിലെ പ്രശാന്ത് ബി മോളിയ്ക്കലിന് 9,367 വോട്ടും എൻഡിഎ സ്ഥാനാർത്ഥി അനുകുമാറിന് 3,818 വോട്ടുമാണ് ലഭിച്ചത്.

ldf udf

ആരോണിന്റെ ആദ്യ തിരഞ്ഞെടുപ്പ് മത്സരത്തിലാണ് ഈ നേട്ടം െകെവരിച്ചതെന്നും പ്രത്യേകതയാണ്.  കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളജിൽ നിന്ന് ആർക്കിടെക്ചറിൽ ബിടെക് നേടിയ ആരോൺ നിലവിൽ പ്രൊഫഷണൽ കോൺഗ്രസ് വൈസ് പ്രസിഡന്റാണ്. ആരോണിന്റെ മുത്തച്ഛൻ സണ്ണി പനവേലിയും മുത്തശ്ശി റേച്ചൽ സണ്ണിയും റാന്നി മണ്ഡലത്തിൽ നിന്നും വിജയിച്ച് എംഎൽഎമാരായിരുന്നു. പിതാവ് ബിജിലി പനവേലിൽ 2001ൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. അവിടെയാണ് ആരോൺ കന്നി മത്സരത്തിൽ റെക്കോഡിട്ടത്.

Advertisment